Latest News
Loading...

കൂട്ടാളിക്ക് കൈത്താങ്ങായി സി ഐ റ്റി യു തൊഴിലാളികൾ




കുന്നോന്നി: വാഹനം ഇടിച്ച് ഗുരുതര പരുക്കേറ്റ കൂട്ടാളിക്ക് കൈത്താങ്ങായി സി ഐ റ്റി യു തൊഴിലാളികൾ. പൂഞ്ഞാർ - കുന്നോന്നി റോഡിൽ കടലാടിമറ്റത്ത് കഴിഞ്ഞ 12 ന് രാത്രി ഏഴിന്
സ്കൂട്ടർ  യാത്രികനായ പെയിൻ്റിങ് തൊഴിലാളി ഗുരുതര പരുക്കേറ്റ  കുന്നോന്നി വെങ്ങാട്ട് മജേഷിൻ്റെ ചികിത്സാ സഹായവുമായി സി ഐ റ്റി യു തൊഴിലാളികൾ. ഒരു ദിവസത്തേ വരുമാനം  ചികിത്സക്കായി മാറ്റിവെയ്ക്കുന്നത്.



   അപകടത്തിൽ പരിക്കേറ്റ് ഒരു കാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു.   ഇടിച്ചിട്ട് വാഹനം നിർത്താതെ പോയിരുന്നു ഇതുവഴി എത്തിയവരാണ് ചോരയിൽ കുളിച്ച റോഡരികിൽ കണ്ട മജേഷിനെ ആമ്പുലെൻസ് വിളിച്ചരുത്തി  ആശുപത്രിയിലേക്ക് മാറ്റിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തിര ശസ്ത്രക്രിയക്കായി തെള്ളകം സ്വകാര്യ ആശുപത്രിയിൽ മാറ്റിയിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും കാലിൻ്റെ രക്തയോട്ടം ഉണ്ടാകത്തതിനാൽ മുട്ടിന് താഴെ വെച്ച്  കാൽ മുറിച്ചു മാറ്റേണ്ടി വന്നു.

മാതാ പിതാക്കളുടെയും ഭാര്യ നിതുവിനും രണ്ട് പെൺകുഞ്ഞുങ്ങളും അടങ്ങുന്നതാണ് മജേഷിൻ്റെ കുടുംബം . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  കുടുംബത്തിന് സഹായഹസ്തവുമായി  എത്തിയ തൊഴിലാളികൾ ഒരു ദിവസത്തേ വരുമാനം നൽകിയത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments