Latest News
Loading...

ഭാരതീയ ദര്‍ശനങ്ങള്‍ ആദ്ധ്യാത്മികതയെയും ഭൗതികതയെ യും ഒരു പോലെ സ്വീകരിക്കുന്നത് - എം.ടി.രമേശ്




പാലാ:ആദ്ധ്യാത്മികതയെയും ഭൗതികതയെയും ഒരുപോലെ സ്വീകരിക്കുന്നതാണ് ഭാരതീയ ദര്‍ശനമെന്ന് നെയ് വേലി ലിഗ്‌നേറ്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ എം.ടി.രമേശ്. അദ്ധ്യാത്മികതയെ ഒഴിവാക്കിയുള്ള ഭൗതിക പുരോഗതി ഭാരതത്തില്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമത്തില്‍ നടന്ന സത്സംഗ പരിപാടിയില്‍ സ്വാശ്രയ സംരംഭകത്വം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.



ശ്രീനാരായണഗുരുദേവന്‍ സാമൂഹിക പരിഷ്‌കരണത്തിന് ആദ്ധ്യാത്മികതയാണ് മുറുകെപ്പിടിച്ചത്. അദ്ധ്യാത്മികയുടെ അടിത്തറയുള്ള ദര്‍ശനമാണ് ശ്രീശങ്കരനും മുന്നോട്ടുവച്ചത്.ഭാരതത്തിലേയ്ക്ക് കടന്നുവന്ന വിദേശികള്‍ നമ്മുടെ ആദ്ധ്യാത്മിക അടിത്തറയെ തകര്‍ക്കാനാണ് ആദ്യം ശ്രമിച്ചത്. അത് ഫലം കണ്ടില്ല. ജന്‍ധന്‍ സാധാരണക്കാര്‍ക്ക് സാമ്പത്തിക സാക്ഷരത നല്‍കിയപ്പോള്‍ സാമ്പത്തിക സ്വാശ്രയമാണ് സംരംഭങ്ങള്‍ നല്‍കിയത്.വ്യക്തിയും കുടുംബവും മാത്രമല്ല,സമൂഹം സ്വാശ്രയമാകണ
മെന്നാണ് ഭാരതീയ സാമ്പത്തിക ശാസ്ത്രമെന്നും എം.ടി.രമേശ് പറഞ്ഞു. 



ഹിന്ദു മഹാസംഗമം ഉപാദ്ധ്യക്ഷന്‍ ഡോ.കെ.കെ. മധുസൂദനന്‍ അദ്ധ്യക്ഷനായി.നെയ് വേലി ലിഗ്‌നേറ്റ് കോര്‍പ്പറേഷന്‍ മുന്‍ ഡയറക്ടര്‍ അഡ്വ. എന്‍.കെ.നാരായണന്‍ നമ്പൂതിരി, സംരംഭക രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍  കൈവരിച്ച, അശോക് ട്രേഡ് ലൈന്‍സ് ഡയറക്ടര്‍ സജന്‍ ജി, വരിക്കയില്‍ ഹോണ്ട ഡയറക്ടര്‍ സന്തോഷ് വരിക്കയില്‍ എന്നിവരെ സമ്മേളനം ആദരിച്ചു. ഹിന്ദു മഹാസംഗമം ഉപാധ്യക്ഷന്മാരായ പി.എന്‍. ആദിത്യന്‍, പി.എന്‍. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments