ഈരാറ്റുപേട്ട : ഈരാറ്റുപേട്ട-വാഗമൺ റോഡ് ബിഎം&ബിസി നിലവാരത്തിൽ റിടാർ ചെയ്യുന്നതിന്റെ ഭാഗമായുള്ള ടാറിങ് പ്രവർത്തികൾ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നു. നിലവിൽ തീക്കോയി മുതൽ വഴിക്കടവ് വരെ 17 കിലോമീറ്റർ ദൂരത്തിൽ ഒന്നാം ഘട്ട ബിഎം ടാറിങ്ങും രണ്ടാംഘട്ട ബിസി ടാറിങ്ങും പൂർത്തീകരിച്ചു കഴിഞ്ഞു. നിലവിൽ ടാറിങ് പ്രവർത്തികൾ നടത്തിവന്നിരുന്നത് മൂലം ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
.രാവിലെ 9:30 വരെയും വൈകുന്നേരം 3:30 മുതൽ 5:30 വരെയും മാത്രമായിരുന്നു വാഹന ഗതാഗതo അനുവദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തീക്കോയി മുതൽ വഴിക്കടവ് വരെ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ചതിനാൽ നിയന്ത്രണം നീക്കി വാഹന ഗതാഗതം അനുവദിച്ചതായി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
ടാറിങ് പ്രവർത്തികളിൽ ഇനി അവശേഷിക്കുന്നത് ഈരാറ്റുപേട്ട മുതൽ തീക്കോയി വരെയുള്ള ബിസി ടാറിങ് ആണ്. ഈ പ്രവർത്തി റോഡിന്റെ ഒന്ന് പകുതി ഭാഗം മാത്രം ഒരു സമയം ടാർ ചെയ്യുകയും മറു പകുതിയിലൂടെ ഇരു ദിശയിലേക്കും വാഹന ഗതാഗതം അനുവദിക്കുന്നതാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ഒരാഴ്ചകൊണ്ട് ഈ പ്രവർത്തിയും പൂർണമായും തീർക്കും. തുടർന്ന് സൈഡ് കോൺക്രീറ്റിംഗ്, ഓടകൾ ക്ലിയർ ചെയ്യൽ, കലുങ്കുകൾ അറ്റപ്പണികൾ നടത്തി ഉപയോഗക്ഷമമാക്കൽ, റോഡ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കൽ എന്നീ അനുബന്ധ ജോലികളും തീർത്ത് ഏപ്രിൽ മാസത്തിൽ റോഡ് പൂർണ്ണമായും ഗതാഗത സജ്ജമാക്കുമെന്നും എംഎൽഎ അറിയിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments