Latest News
Loading...

സിപിഎം- കേരള കോണ്‍ഗ്രസ് തര്‍ക്കം

പാലായില്‍ പുതിയ നഗരസഭാ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സിപിഎം- കേരള കോണ്‍ഗ്രസ് ധാരണയായില്ല.  ബിനു പുളിക്കക്കണ്ടം ഒഴികെ ആരേയും അംഗീകരിക്കാമെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്. ആറ് ഇടത് അംഗങ്ങള്‍ നിലവിലുണ്ടെങ്കിലും സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഏക സ്ഥാനാര്‍ഥിയാണ് ബിനു. 


ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ സിപിഎം തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി എ.വി. റസല്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്തിമ തീരുമാനം മുന്നണി ബന്ധത്തെ കൂടി മാനിച്ചാകും ഉണ്ടാകുക. ആരുടെയും ആഭ്യന്തര വിഷയങ്ങളില്‍ സിപിഎം ഇടപെടാറില്ല. കേരളാ കോണ്‍ഗ്രസുമായി അഭിപ്രായ ഭിന്നത ഇല്ലെന്നും റസല്‍ കൂട്ടിച്ചേര്‍ത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments