പരസ്യമദ്യപാനം പോലീസില്‍ അറിയിച്ചതിന് എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. തലപ്പലം പഞ്ചായത്തില്‍ താമസക്കാരനായ പി.സി സുഭാഷ് ചന്ദ്രബോസാണ് ഇത് സംബന്ധിച്ച് ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്കിയത്. പത്തോളം പേര്‍ സംഘം ചേര്‍ന്ന് തന്നെയും കുടുംബാംഗങ്ങളെയും മര്‍ദ്ദിച്ചെന്ന് സുഭാഷ് നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. തലപ്പലം പഞ്ചായത്തിലെ ഓലായം ഭാഗത്തെ പരസ്യമദ്യപാനമാണ് സംഭവത്തിലേയ്ക്ക് വഴിതെളിച്ചത്. പരാതി നല്കിയതിലുള്ള വിരോധം നിമിത്തം ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. നാലോളം പേര്‍ ചേര്‍ന്ന് സുഭാഷിനെ വഴിയില്‍ വച്ച് ആക്രമിക്കുകയായിരുന്നു. വീട്ടിലേയ്ക്ക് ഓടിരക്ഷപെട്ട സുഭാഷിനെ ആറോളം പേര്‍ കൂടി എത്തി ആക്രമിച്ചതായും അക്രമം കണ്ട് ഓടിയെത്തിയ മാതാപിതാക്കളെയും സഹോദരിമാരെയും ആക്രമിച്ചതായും പരാതിയില്‍ പറയുന്നു.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. സുഭാഷിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. സുഭാഷും കുടുംബാംഗങ്ങളും മർദ്ദിച്ചു എന്നു മറുഭാഗവും പരാതി നൽകിയിട്ടുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments