Latest News
Loading...

കൊണ്ടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്



ഈരാറ്റുപേട്ട അമ്പാറനിരപ്പേല്‍ ഭരണങ്ങാനം റൂട്ടിലുണ്ടായ വാഹനാപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. കൊണ്ടൂര്‍ വായനശാലക്ക് സമീപം ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. 3 കാറുകള്‍ തമ്മിലാണിടിച്ചത്. വാഗണ്‍ ആര്‍ കര്‍ ആള്‍ട്ടോ കാറിനെ മറികടക്കുന്നതിനിടയില്‍ എര്‍ട്ടിഗയില്‍ ഇടിക്കുകയായിരുന്നു. 




നിയന്ത്രണംവിട്ട വാഗണ്‍ആര്‍ പിന്നീട് ഓള്‍ട്ടോ കാറിലും ഇടിച്ചു. അപകടത്തില്‍ പരിക്കേറ്റ അരുവിത്തുറ കാണക്കാലില്‍ അബില്‍, കുമരകം സ്വദേശി റോബിന്‍ എന്നിവരെ ചേര്‍പ്പുങ്കലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മറ്റ് 3 പേരെ ഭരണങ്ങാനത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments