Latest News
Loading...

മാവടിയില്‍ അപകടം. 7 പേര്‍ക്ക് പരിക്ക്



വാഗമണ്‍ തീക്കോയി റൂട്ടില്‍ മാവടിയില്‍ വാഹനാപകടത്തില്‍ സിനിമാ ചിത്രീകരണ സംഘത്തിലെ 7 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രണ്ടരയോടെയായിരുന്നു അപകടം. വാഗമണ്ണില്‍ നിന്നും തിരികെ വരികയായിരുന്ന സംഘത്തിന്റെ വാഹനം ബ്രേക്ക് നഷ്ടപ്പെട്ട് കടയിലേയ്ക്കാണ് ഇടിച്ച് കയറിയത്. 




പപ്പട നിര്‍മാണ ജോലികള്‍ നടത്തുന്ന കടയിലേയ്ക്കാണ് ട്രാവലര്‍ ഇടിച്ചുകയറിയത്. ഈ സമയത്ത് കടയില്‍ ആളുകളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. 





തിരുവന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments