Latest News
Loading...

ഈരാറ്റുപേട്ട നഗരോൽസവും വ്യാപാരോൽസവും സമാപിച്ചു.

ഈരാറ്റുപേട്ട: നഗരസഭയും വ്യാപാരി വ്യാവസായി ഏകോപന സമിതിയും ഇ ഫോം കൂടി സംയുക്തമായി പി.ടി.എം.എസ് ഓഡിറ്റോറിയത്തിലും പരിസര പ്രദേശങ്ങളിലുമായി നടന്ന നഗരോൽസവും കച്ചവട സ്ഥാപനങ്ങളിൽ നടന്ന വ്യാപാരോൽസവും ഇന്ന് ഞായറാഴ്ച സമാപിച്ചു.

എല്ലാ ദിവസവും വൻ തിരക്കാണ് നഗരിയിൽ അനുഭവപ്പെട്ടത്. 

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ കലാ പരിപാടികൾ അവതരിപ്പിച്ചിരുന്നു.


ഒരു മാസമായി നടന്ന ഈരാറ്റുപേട്ട വ്യാപാരോ ത്സവത്തിന്റെ സമാപന സമ്മേള നം നഗരോൽസവേദിയിൽ കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്ഥാ ന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു.കെ.വി.വി.എസ് യൂനിറ്റ് പ്രസിഡന്റ് എ.എം.എ ഖാദർ അധ്യക്ഷത വഹിച്ചു

യൂത്ത് വിങ് സംസ്ഥാന പ്രസി ഡന്റ് സലീം രാമനാട്ടുകര, വനിത വിങ് സംസ്ഥാന പ്രസിഡന്റ് സുബൈദ നാസർ, നഗരസഭ ചെയർ പേഴ്സൻ സുഹറ അബ്ദുൽ ഖാ ദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, പ്രതിപക്ഷനേ താവ് അനസ് പാറയിൽ, നഗരോത്സവം ചീഫ് കോഓഡിനേറ്റർ വി .എം. സിറാജ്, ജനറൽ സെക്രട്ടറി ടി.ടി. മാത്യു, യൂത്ത് വിങ് യൂനിറ്റ് പ്രസിഡന്റ് ഷാനവാസ് പാലയം പറമ്പിൽ, വനിത വിങ് പ്രസിഡ ന്റ് ലില്ലിക്കുട്ടി തോമസ്, യൂനിറ്റ് ട്ര ഷറർ വിനോദ് ബി. നായർ എന്നിവർ സംസാരിച്ചു.

വ്യാപാരോത്സവത്തോടനുബ ന്ധിച്ച് വിതരണം ചെയ്ത കൂപ്പണു കൾ നറുക്കെടുത്തു. രണ്ട് ബുള്ള റ്റ് ഉൾപ്പെടെ നിരവധി പിടിപ്പുള്ള സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്

 അമ്പാറ നൂപുർണ ധ്വനി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ് ശ്രദ്ധേയമായി

ഞായറാഴ്ച നടന്ന 
സമാപന സമ്മേളനം പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു

നഗരസഭാ മുൻ അധ്യക്ഷൻ വി.എം. സിറാജ് അധ്യക്ഷത വഹിച്ചു. സുനിത ഇസ്മായിൽ, അനസ് പാറയിൽ, കെ.സുനിൽ കുമാർ , ഷെരീഫ് ഹാജി,എ.എം.എ.ഖാദർ, അഡ്വ. പീരു മുഹമ്മദ് ഖാൻ ,റാഷിദ് ഖാൻ, പി.പി.എം. നൗഷാദ്, എം.എഫ് അബ്ദുൽ ഖാദർ, ഇ എം. മുജീബ് എന്നിവർ സംസാരിച്ചു.

ഞായറാഴ്ച സമാപന സമ്മേളനത്തിന് ശേഷം രാത്രി 8 ന് റാഫി നൈറ്റ് (ഗസൽ) നടന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments