Latest News
Loading...

പാലായില്‍ വ്യാപാരിയെ കബളിപ്പിച്ച് പണം കവര്‍ന്നു

പാലാ നഗരമധ്യത്തില്‍ ചില്ലറ വാങ്ങാനെന്ന വ്യാജേന വ്യാപാരസ്ഥാപനത്തിലെ സ്ത്രീയെ കബളിപ്പിച്ച് പണം കവര്‍ന്നു. ഞായറാഴ്ച ഉച്ചയ്ക്ക് പാലാ എസ്ബിഐയ്ക്ക് എതിര്‍വശത്തുള്ള ബോഗേന്‍വില്ല വസ്ത്രവ്യാപാരസ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 2000 രൂപയാണ് നഷ്ടമായത്. 


പന്ത്രണ്ടരയോടെ കടയിലെത്തിയ യുവാവ് ആശുപത്രിയില്‍ കിടക്കുന്ന സ്ത്രീയ്ക്കായി ഫ്രണ്ട് ഓപ്പണ്‍ നൈറ്റിയും മറ്റ് തുണിത്തരങ്ങളും ആവശ്യപ്പെട്ടു. ചില വസ്ത്രങ്ങള്‍ക്ക് അടുത്തുള്ള കടയിലുള്ള തന്റെ ാെപ്പമുള്ള ആളിനോട് അളവ് ചോദിക്കാനെന്ന വ്യാജേന ഇയാള്‍ പലതവണ പുറത്തുപോവുകയും ചെയ്തു. ഈ സമയം കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണും ആധാര്‍കാര്‍ഡും കടയില്‍ വച്ചിട്ടാണ് ഇയാള്‍ പുറത്തുപോയത്. ഒരുതവണ തിരികെ വന്നശേഷം അടുത്ത കടയില്‍ കൊടുക്കാനെന്ന വ്യാജേന 2000 രൂപയുടെ ചില്ലറ ആവശ്യപ്പെട്ടു. മൊബൈല്‍ഫോണും ആധാര്‍കാര്‍ഡും ഇവിടെ വച്ചശേഷം ഇയാള്‍ ഇറങ്ങി പോവുകയും ചെയ്തു. 

സംശയം തോന്നിയ സ്ഥാപന ഉടമ പിന്നാലെയെത്തിയെങ്കിലും ഇയാള്‍ വേഗത്തില്‍ നടന്നുപോയി. പിന്നാലെയെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. കടയിലെത്തി നടത്തിയ പരിശോധനയില്‍ ആധാര്‍കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തി. മൊബൈല്‍ ഫോണില്‍ സിമ്മോ ബാറ്ററിയോ ഉണ്ടായിരുന്നില്ല. പണം നഷ്ടമായെങ്കിലും പോലീസില്‍ പരാതി നല്കിയിട്ടില്ല.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments