Latest News
Loading...

ചിറയിൽകുളത്തു റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു പതാക ഉയർത്തി.

കേന്ദ്ര സർക്കാർ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്ന അമൃത് സരോവർ പദ്ധതിയുടെ ഭാഗമായി ഉഴവൂർ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുത്തിരിക്കുന്ന ചിറയിൽകുളത്തു റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു പതാക ഉയർത്തി. മുതിർന്ന പൗരൻ ആയ ചിറക്കര ചാക്കോച്ചൻ ചേട്ടൻ ആണ് പതാക ഉയർത്തിയത്. 

ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, ജില്ല പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക്‌ മെമ്പർ പി എൻ രാമചന്ദ്രൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എലിയമ്മ കുരുവിള, വാർഡ് മെമ്പർ മേരി സജി,മെമ്പർ സിറിയക് കല്ലട, തൊഴിലുറപ്പ് എഞ്ചിനീയർ ഹേമന്ത് ഹരിദാസ്, വി ഇ ഒ കപിൽ കെ ഇ,തൊഴിലുറപ്പ് അംഗങ്ങൾ, പരിസരവാസികൾ എന്നിവർ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments