Latest News
Loading...

തലപ്പലം ഗ്രാമപഞ്ചായത്ത് തൊഴിൽസഭ

 തലപ്പലം ഗ്രാമപഞ്ചായത്ത് തൊഴിൽസഭ    തലപ്പുലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അനുപമവിശ്വനാഥിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബഹുമാനപ്പെട്ട മാണി C കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.വികസന കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൽസി ജോസഫ് സ്വാഗതം ആശംസിച്ചു 

.ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് ശ്രീ മതി ഓമന ഗോപാലൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് ബ്ലോക്ക് മെമ്പർ ശ്രീകല ആർ, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ,ബിജു K. K,നിഷ ഷൈബി,മെമ്പർമാരായ സ്റ്റെല്ല ജോയി, സെബാസ്റ്റ്യൻ, സതീഷ് K.B, ജോമി ബെന്നി, ആനന്ദ് ജോസഫ്, ചിത്ര സജി,തുടങ്ങിയവരും തൊഴിൽ സംരംഭകർ,ദൃശ്യ ചാനൽ ചെയർമാൻ ബിനു V കല്ലേപ്പള്ളി, പാലാ സോഷ്യൽ വെൽഫയർ സൊസൈറ്റി ഡയറക്ടർ ഫാദർ.ജോസഫ് താഴത്തുവരിക്കയിൽ, മാനേജിങ് ഡയറക്ടർ ശ്രീ ഫൈസൽ അജ്മി ,വൈസ് മെൻ ക്ലബ്‌ ടീം Dr.ജോസ് വേണാട്ടുമറ്റം,പെരുന്നിലത്തു ഗിഫ്റ്റ് ഹൗസ് എംഡി ജോഷി,, Angelina ഇൻഡസ്ട്രിസ് പ്രൊപ്രൈറ്റർ ഡിജു സെബാസ്റ്റ്യൻ,എന്നിവർ ചേർന്നു തൊഴിൽ അന്വേഷകരായ ഉദ്യോഗാർഥികളെ ഇന്റർവ്യൂ ചെയ്തു. 

വിവിധ മേഖലകളിൽ പ്രാവണ്യം നേടിയവർ പങ്കെടുത്തു 10 ഉദ്യോഗാർഥികൾക്ക് ഒരേ സമയംജോലി കൊടുക്കാൻ സാധിച്ചത്‌ വലിയ നേട്ടം ആണെന്ന് പ്രസിഡന്റ്‌ അനുപമ വിശ്വനാഥ് അഭിപ്രായ പ്പെട്ടു. തൊഴിൽ പരിശീലനങ്ങളും തുടങ്ങുവാനുള്ള പരിപാടി ആരംഭിച്ചു.. വൈസ് മെൻ ക്ലബ്‌ പനക്കപ്പാലം ആഭിമുഖ്യത്തിൽ 50 വനിതകൾക്ക്കമ്പ്യൂട്ടർ പരിശീലനം, തയ്യൽ പരിശീലനം സൗജന്യമായി കൊടുക്കുന്നതിനുംസാധിച്ചു..എല്ലാവരും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തി എന്നുള്ളത് തലപ്പുലം പഞ്ചായത്തിന്റെ അഭിമാനമാണ്... സെക്രട്ടറി രാജീവ് നന്ദി അർപ്പിച്ചു സംസാരിച്ചു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments