Latest News
Loading...

കായിക താരങ്ങൾക്ക് സ്വീകരണം നൽകി

 സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുത്തു മികച്ച വിജയം നേടിയ പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കും കെ പി തോമസ് മാഷ് സ്പോർട്സ് അക്കാദമി യിലെ കായിക താരങ്ങൾക്കും, പരിശീലകർക്കും പൂഞ്ഞാർ പൗരാവലി സ്വീകരണം നൽകി. പൂഞ്ഞാർ പഞ്ചായത്ത്‌ ഓഫീസ് അംഗണത്തിൽ നിന്ന് സ്വീകരിച്ച് ടൗൺ ചുറ്റി സ്കൂളിലേക്ക് ആനയിച്ചു. 

.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ, ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ ഷോൺ ജോർജ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബി അജിത് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ആർ മോഹനൻ നായർ, ബിന്ദു അജി, ഓൽവിൻ കെ തോമസ്, വിഷ്ണു രാജ്, വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടന പ്രവർത്തകരായ ചാർലി അലക്സ്‌, ജോഷി മൂഴിയാങ്കൽ, ആർ സുനിൽകുമാർ, രമേശൻ പി എസ്, വിശ്വനാഥൻ നായർ, വി കെ ഗംഗാധരൻ,എസ് ഹരിഹര അയ്യർ, സന്തോഷ്‌ കൊട്ടാരം, ദീപ സന്തോഷ്‌, തുടങ്ങിയവർ നേതൃത്വം നൽകി



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments