Latest News
Loading...

മുന്‍ഭരണസമിതി അംഗത്തിന്റെ വസതിയിലേയ്ക്ക് മാര്‍ച്ച്

മൂന്നിലവ് സഹകരണബാങ്കില്‍ വായ്പ തട്ടിപ്പിന് ഇരയായി ജപ്തി നടപടികള്‍ നേരിടുന്ന ഓഹരി ഉടമകള്‍ മുന്‍ഭരണസമിതി അംഗത്തിന്റെ വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തി. ജാമ്യം നിന്നവരെ വഞ്ചിച്ച് പണം തട്ടിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ, ജാമ്യക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് സിപിഎം മുന്നറിയിപ്പ് നല്കി. 

.2013- മുതല്‍ മൂല്യമില്ലാത്ത വസ്തുവിന് ഉയര്‍ന്ന തുക നല്കിയും ജാമ്യമായി ലഭിച്ചിരുന്ന വസ്തുകകള്‍ ഉടമകളറിയാതെ പണയപ്പെടുത്തിയും 12 കോടിയോളം രൂപയാണ് ബാങ്കില്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ മുന്‍ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവരുടെ വസ്തു ജപ്തി ചെയ്ത് തുക തിരികെ പിടിക്കണമെന്നുമാണ് ആവശ്യം. മാര്‍ച്ചിന് മുന്നോടിയായി മൂന്നിലവ് ടൗണില്‍ നടത്തിയ ധര്‍ണ സിപിഎം ജില്ലാ കമ്മറ്റിയംഗം ജോയ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു നിലവിലുള്ള ഭരണസമിതി തട്ടിപ്പ് നടത്തിയവര്‍ക്ക് അനുകൂലമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് സിപിഎം ആരോപിച്ചു.

 തട്ടിപ്പില്‍ പെട്ടവരുടെ വസ്തു ജപ്തി ചെയ്യാനാണ് നീക്കമെങ്കില്‍ ബാങ്ക് വീടാക്കി മാറ്റുമെന്നും ജപ്തിചെയ്യപ്പെടുന്നവര്‍ ബാങ്ക് വരാന്തയില്‍ താമസമാക്കുമെന്നും ജോയ് ജോര്‍ജ്ജ് പറഞ്ഞു. തട്ടിപ്പിനിരയായവര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയ നിലവിലെ ഭരണസമിതി ജനവിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തി. 



യോഗത്തില്‍ സിപിഎം പൂഞ്ഞാര്‍ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ലോക്കല്‍ സെക്രട്ടറി എംആര്‍ സതീഷ്, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി രോബിന്‍ എഫ്രേം തുടങ്ങിയവര്‍ സംസാരിച്ചു. മൂന്നിലവ് ടൗണിൽ ചേർന്ന പ്രതിക്ഷേധ യോഗത്തിന് ലോക്കൽ സെക്രട്ടറി എം ആർ സതീഷ് ആദ്യക്ഷനായി . ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സിഐടിയൂ ഏരിയ സെക്രട്ടറി സി എം സിറിയക്ക്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ഓ ജോർജ്, അനൂപ് കെ കുമാർ, വികെ മോഹനൻ, ഷീല സതീഷ്കുമാർ, കെ പി മധുകുമാർ, സിഐടിയൂ പഞ്ചായത്ത്‌ സെക്രട്ടറി ഫിനഹാസ് ഡേവിസ് സിഡി എസ് വൈസ് ചെയർപേഴ്സൺ സിന്ധു അനിൽകുമാർ , ആക്ഷൻ കൗൺസിൽ ഭാരവാഹികളായ റോബിൻ മൂലെപ്പറമ്പിൽ , സാബു ഇളംപ്ലാശേരിയിൽ, ജെയിംസ് വടയാട്ട്, ബബിത ബെന്നി, അഞ്ചു റോബിൻ എന്നിവർ പങ്കെടുത്തു.

യോഗത്തെ തുടര്‍ന്ന് ടൗണില്‍ നിന്നും ഭരണസമിതിയംഗങ്ങളുടെ വസതിയിലേയ്ക്ക് നടത്തിയ മാര്‍ച്ച് പോലീസ് വഴിയില്‍ തടഞ്ഞു. നഷ്ടമായ തുക തിരികെ പിടിക്കാന്‍ നടപടികളുണ്ടായില്ലെങ്കില്‍ ശക്തമായ തുടര്‍ സമരങ്ങളുണ്ടാകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments