Latest News
Loading...

കേരളോത്സവ സമാപന സമ്മേളനവും സമ്മാനദാനവും

തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവ സമാപന സമ്മേളനവും സമ്മാനദാനവും ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വക്കേറ്റ്. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, വടംവലി, ബാഡ്മിന്റൺ (ഡബിൾ & സിംഗിൾ) 100 മീറ്റർ, 200 മീറ്റർ ഓട്ടം എന്നീ മത്സരങ്ങളാണ് അരങ്ങേറിയത്. 

വിജയികളായവർക്ക് സർട്ടിഫിക്കറ്റും ട്രോഫികളും എംഎൽഎയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് നൽകി. യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീമതി മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി, ചെയർമാൻമാരായ ശ്രീ മോഹനൻ കുട്ടപ്പൻ, മെമ്പർമാരായ സിറിൽ റോയി, സിബി രഘുനാഥൻ, കവിത രാജു, രതീഷ് പി എസ്, ദീപാ സജി, നജീമ പരിക്കൊച്ച്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ സുഭാഭായി അമ്മ, സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments