Latest News
Loading...

ജനചേതന യാത്രക്ക് സ്വീകരണം നൽകി

 സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ  ആഭിമുഖ്യത്തിൽ അന്ധവിശ്വാസങ്ങൾക്കും ലഹരിക്കും അനാചാരങ്ങൾക്കുമെതിരെ നടക്കുന്ന  ജനചേതന യാത്രയുടെ വിളംമ്പര ജാഥക്ക് സ്വീകരണം നൽകി. 28ന് പാലയിലാണ് ജനചേതന യാത്രക്ക് സ്വീകരണം. മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ പ്രസിഡന്റ് ഡോക്ടർ സിന്ധു മോൾ ജേക്കബ് നയിക്കുന്ന വിളബര ജാഥക്ക് പുഞ്ഞാർ , പൂഞ്ഞാർ തെക്കേക്കര ഗ്രന്ഥശാലകളുടെ നേതൃ സമിതിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ ശ്രീ  അവിട്ടം തിരുനാൾസ്മാരക ഗ്രന്ഥശാലയിലാണ്  സ്വീകരണം നൽകിയത്. 

.
സ്വീകരണ യോഗം മുൻ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫസർ ചന്ദ്ര മോഹനൻ ഉദ്ഘാടനം ചെയ്തു. എടിഎം ലൈബ്രറി സെക്രട്ടറി വി കെ ഗംഗാധരൻ  അധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം  കെ എസ് രാജു, താലൂക്ക്  സെക്രട്ടറി റോയി ഫ്രാൻസിസ്,  ജോയിൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ജയ കേരള ലൈബ്രറി സെക്രട്ടറി യാസർ ഷെരീഫ്,  വിവിധ ലൈബ്രറികളെ കേന്ദ്രീകരിച്ച് ഷെറിൻ ,  വേണു ഗോപാൽ, സുനീഷ് കുമാർ എടിഎം ലൈബ്രറി   വനിതാ വേദി കൺവീനർ ബിന്ദു അശോകൻ, പെൻഷൻ സംഘടന സെക്രട്ടറി അബ്ദുൽ റസാക്ക്, ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി  കെ കെ സുരേഷ് കുമാർ,  എടിഎം ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി കെ ഷിബുകുമാര്‍ പിജി പ്രമോദ് കുമാർ,  എ എൻ ഹരിഹര അയ്യർ,  ജോയ് തെങ്ങുംപള്ളി,  ലൈബ്രറി വൈസ് പ്രസിഡണ്ട് എംകെ വിശ്വനാഥൻ,  ഡി വിലാസിനിയമ്മ, ലൈബ്രറേറിയൻ ഷൈനി പ്രദീപ് എന്നിവർ പങ്കെടുത്തു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments