Latest News
Loading...

CML പ്ലാറ്റിനം ജൂബിലിയാഘോഷങ്ങൾക്ക് പ്രൗഢോജ്വല സമാപനം

പാലാ: ചെറുപുഷ്പ മിഷൻലീഗ് കേരള സംസ്ഥാനതല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സംഘടനയുടെ ജന്മഭൂമിയായ പാലാ രൂപതയിലെ ഭരണങ്ങാനത്ത് ആവേശോജ്വല സമാപനം.
കഴിഞ്ഞ ഒരു വർഷമായി സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിലായി നടത്തിവന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ശ്രീ.ബേബി പ്ലാശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മൂവാറ്റുപുഴ രൂപത മെത്രാൻ ഡോ.യൂഹാന്നോൻ മാർ തെയഡോഷ്യസ് ഉദ്ഘാടനം ചെയ്തു.
മിഷൻലീഗ് സംസ്ഥാന സമിതി ഏർപ്പെടുത്തിയ പി.സി. അബ്രഹാം പല്ലാട്ടുകുന്നേൽ (കുഞ്ഞേട്ടൻ) പുരസ്‌കാരത്തിന് അർഹനായ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്,ഫാ. ജോസഫ് മാലിപ്പറമ്പിൽ പുരസ്കാരത്തിന് അർഹനായ റവ. ഫാ. അബ്രഹാം പോണാട്ട് എന്നിവർക്കുള്ള പുരസ്‌കാരവും അദ്ദേഹം സമ്മാനിച്ചു.  
സംസ്ഥാന ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണം നടത്തുകയും സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ സന്ദേശം വായിക്കുകയും ചെയ്തു.



.പാലാ രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പഴേപറമ്പിൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ തകിടിയേൽ, ദേശീയ പ്രസിഡൻറ് ബിനോയി പള്ളിപ്പറമ്പിൽ, പാലാ രൂപത പ്രസിഡൻറ് ഡോ. ജോബിൻ റ്റി. ജോണി തട്ടാംപറമ്പിൽ,സംസ്ഥാന വൈസ് ഡയറക്ടർ സി.ലിസ്നി എസ്.ഡി, സംസ്ഥാന ജനറൽ ഓർഗനൈസർ അരുൺ ജോസ് പുത്തൻപുരയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.അന്തർദേശീയ, ദേശീയ, സംസ്ഥാന, രൂപത, മേഖല, ശാഖ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ 2021 -22 പ്രവർത്തന വർഷത്തെ മികച്ച രൂപത, മേഖല, ശാഖകൾക്കുള്ള അംഗീകാരപത്രങ്ങൾ സമ്മാനിച്ചു.

സമാപനസമ്മേളനത്തിനു മുന്നോടിയായി മേലമ്പാറ ദീപ്തി ഭവൻ ജംഗ്ഷൻ, ഇടപ്പാടി കുരിശുപള്ളി ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് ഭരണങ്ങാനത്തേക്ക് പതിനായിരങ്ങൾ പങ്കെടുത്ത പ്ലാറ്റിനം ജൂബിലി പ്രേഷിതറാലി നടത്തി. ഇടപ്പാടിയിൽ നിന്നാരംഭിച്ച റാലി സെൻ്റ് ജോസഫ് പള്ളി വികാരി റവ.ഫാ.ഓസ്റ്റിൻ കച്ചിറമറ്റം സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിക്കു നൽകി ഫ്ലാഗ് ഓഫ് ചെയ്തു. ദീപ്തിഭവനിൽ നിന്നാരംഭിച്ച റാലി എം.എസ്.ടി. ഡയറക്ടർ ജനറൽ റവ.ഫാ.ആൻ്റണി പെരുമാനൂർ രൂപത പ്രസിഡന്റ് ഡോ.ജോബിൻ തട്ടാംപറമ്പിലിനു നൽകി ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ വിവിധ രൂപതകളിൽ നിന്നുള്ള പ്രതിനിധികളും പാലാ രൂപതയിലെ എല്ലാ ശാഖകളിൽ നിന്നുള്ള കുട്ടികളും അധ്യാപകരും കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് റാലിയിൽ പങ്കെടുത്തു. വിശുദ്ധരുടെ വേഷവിധാനങ്ങളണിഞ്ഞെത്തിയ കുഞ്ഞുമിഷനറിമാരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടത്തിയ റാലിയിൽ കുട്ടികളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്തു.
രൂപത വൈസ് ഡയറക്ടർ സി.മോനിക്ക എസ്.എച്ച്, രൂപത ഭാരവാഹികളായ ലിൻ്റു ടോമി, അഗസ്റ്റിൻ കടൂക്കുന്നേൽ, ഷൈനി ജോസഫ്, അമൽ വാക്കാട്ടിൽപുത്തൻപുരയിൽ, ദിയ ഫ്രാങ്ക്സൺ തുടങ്ങിയവർ നേതൃത്വം നൽകി.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments