Latest News
Loading...

പാകിസ്ഥാൻ ഫൈനലിൽ.

വേൾഡ് കപ്പ് T-20 മത്സരത്തിൽ ന്യൂസിലൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ . സിഡ്നിയിൽ നടന്ന ആദ്യ സെമിഫൈനലിൽ ആധികാരിക വിജയം ആണ് പാക്കിസ്ഥാൻ നേടിയത്. 152 വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കണ്ടു. ഇന്ത്യ ഇംഗ്ലണ്ട് സെമിഫൈനൽ വിജയികളെ ഫൈനലിൽ പാക്കിസ്ഥാൻ നേരിടും . ചിര വൈരികളായ പാക്കിസ്ഥാനുമായുള്ള ഫൈനലാണ് ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്നത്.

ഡാരില്‍ മിച്ചല്‍ (53), കെയ്ന്‍ വില്യംസണ്‍ (43) എന്നിവരുടെ ഇന്നിംഗ്‌സാണ് ന്യൂസിലാൻഡിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഷഹീന്‍ അഫ്രീദി പാകിസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.  

മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. മത്സരത്തിലെ ആദ്യ പന്തില്‍ അഫ്രീദിക്കെതിരെ ബൗണ്ടറി നേടികൊണ്ടാണ് അലന്‍ തുടങ്ങിയത്. എന്നാല്‍ മൂന്നാം പന്തില്‍ പുറത്താവുകയും ചെയ്തു. 
എട്ട് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്നിന് 49 ആയിരുന്നു കിവീസ്. പിന്നീട് വില്യംസണ്‍- മിച്ചല്‍ സഖ്യം നേടിയ 68 റണ്‍സാണ് കിവീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 42 പന്തില്‍ ഒരു സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വില്യംസണിന്റെ ഇന്നിംഗ്‌സ്. അഫ്രീദിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. വില്യംസണ്‍ മടങ്ങിയെങ്കിലും നീഷമിനെ (12 പന്തില്‍ 16) കൂട്ടുപിടിച്ച് മിച്ചല്‍ കിവീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. അഫ്രീദിക്ക് പുറമെ മുഹമ്മദ് നവാസ് ഒരു വിക്കറ്റ് വീഴ്ത്തി. 

ട്രന്റ് ബോള്‍ട്ടിനെ ഫോറടിച്ചാണ് പാകിസ്ഥാന്‍ ഓപ്പണര്‍ റിസ്‌വാന്‍ തുടങ്ങിയത്. അതേ ഓവറില്‍ ബാബര്‍ അസമിനെ ഗോള്‍ഡന്‍ ഡക്കാക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ക്യാച്ചെടുക്കാനുള്ള അവസരം വിക്കറ്റ് കീപ്പര്‍ ഡെവോണ്‍ കോണ്‍വെ വിട്ടുകളഞ്ഞു. 


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments