Latest News
Loading...

വാഗമൺ റൂട്ടിൽ കാഴ്ച മറച്ച് വള്ളിപടർപ്പുകൾ

തീക്കോയി വാഗമൺ റൂട്ടിൽ കാഴ്ച മറക്കുന്ന വിധത്തിൽ റോഡിലേക്ക് പാഴ്മരങ്ങളും ചെടികളും വളരുന്നു. സുരയ്ക്ഷയ്ക്കായി സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയർ പൂർണ്ണമായും വള്ളിപടർപ്പുകൾക്ക് ഉള്ളിലായി. തകർന്ന റോഡിലൂടെയുള്ള വാഹന ഗതാഗതം ദുരിതപൂർണ്ണമായിരിക്കെയാണ് യാത്രക്കാർക്ക് വെല്ലുവിളിയായി റോഡിലേക്ക് പാഴ്മരങ്ങളും ചെടികളുമെല്ലാം വളർന്ന് നിൽക്കുന്നത്. 



.മിക്ക വളവുകളിലും ഇത്തരം പാഴ്ചെടികൾ നിൽക്കുന്നത് കാഴ്ചയെ മറക്കുന്നുണ്ട്. ടാറിംഗ് തകർന്നതിനാൽ കുഴികൾ ഒഴിവാക്കി ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത് തന്നെ. അവധി ദിവസങ്ങളിൽ വിനോദ സഞ്ചാരികൾ കൂടുതലെത്തുന്നതിനാൽ ഇത് വഴിയുള്ള വാഹനങ്ങളുടെ എണ്ണവും കൂടും. സുരക്ഷ ഉറപ്പാക്കാൻ സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയറുകളും വള്ളി പടർപ്പുകൾക്ക് നടുവിലായി. പലയിടങ്ങളിലും ക്രാഷ് ബാരിയർ ഉണ്ടോയെന്ന് തിരിച്ചറിയാൻ പോലുമാകാത്ത സ്ഥിതിയാണുള്ളത്.


പൊതുമരാമത്ത് വകുപ്പ് ഇക്കാര്യത്തിൽ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. റോഡരികുകൾ കാട് വെട്ടിതെളിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപെട്ടെങ്കിലും വകുപ്പ് നിസംഗതയിൽ തന്നെയാണ്. കഴിഞ്ഞ വർഷം നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമദാനമായി കാട് തെളിക്കുകയായിരുന്നു. മഴ മാറുന്നതോടെ വിനോദ സഞ്ചാരികൾ വാഗമണ്ണിലേക്ക് കൂടുതലായി എത്തിത്തുടങ്ങും. അതിന് മുൻപായി റോഡിൻ്റെ വശങ്ങളിലെ കാട് വെട്ടിത്തെളിക്കണമെന്നാണ് ആവശ്യമുയരുന്നത്. 



വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments