Latest News
Loading...

വടംവലിക്കിടെ വാക്കു തർക്കം. മൂന്നുപേർക്ക് പരിക്ക്.

പൂഞ്ഞാർ പഞ്ചായത്തിൽ നടന്ന കായിക മേളക്കിടയിൽ ഉണ്ടായ വാക്ക് തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. സംഭവത്തിൽ പഞ്ചായത്തംഗം അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ രണ്ടാം വാർഡ് മെമ്പർ എം.ആർ രഞ്ജിത്തിനാണ് പരിക്കേറ്റത്. 


.പൂഞ്ഞാർ ജി.വി രാജ സ്റ്റേഡിയത്തിൽ നടന്ന പഞ്ചായത്ത്‌ കായിക മേളയുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിനിടെ വാക്ക് തർക്കമുണ്ടായിരുന്നു. പ്രശ്നം പരിഹരിച്ചതിന് ശേഷം, പിന്നീട് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു. ജാതി പേര് വിളിച്ച് അവഹേളിച്ചതായും ആക്ഷേപമുണ്ട്. 


 ഡിവൈഎഫ്ഐ പ്രവർത്തകരായ ജിന്റോ, അനു എന്നിവർക്കും പരിക്കുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയത് എന്ന് സിപിഎം ആരോപിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments