Latest News
Loading...

പാലാ ഉപജില്ലാ കലോത്സവത്തിന് തുടക്കം

വിദ്യഭ്യാസത്തിന്റെ ലക്ഷ്യം അറിവ് നേടുക എന്ന് മാത്രമല്ലെന്നും ആന്തരിക കഴിവുകളെ വളര്‍ത്തി എടുക്കുക എന്നതുകൂടെ ആണെന്നും മാണിസി കാപ്പന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ച പാലാ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കലാ കായിക മത്സരങ്ങളാണ് വിദ്യഭ്യാസത്തെ പൂർണമാക്കുന്നത് എന്ന് സമ്മേളനത്തില്‍ മുഖ്യാഥിതിയായിരുന്ന തോമസ് ചാഴികാടന്‍ എംപി അഭിപ്രായപ്പെട്ടു. 

മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷത വഹിച്ചു. തോമസ് പീറ്റര്‍, സതീഷ് ചൊള്ളാനി, ബിജി ജോജോ, ബൈജു കൊല്ലംപറമ്പില്‍, ഫാദര്‍ ജോസഫ് തടത്തില്‍, എംഎസ് ശശിധരന്‍ നായര്‍, കെആര്‍ രാജന്‍, കെആര്‍ ദിവാകരന്‍, രാജ്കുമാര്‍, കെബി ശ്രീകല, മേരിക്കുട്ടി ജോസഫ്, ലിന്‍സി അഗസ്റ്റിന്‍, ഷിബുമോന്‍ ജോര്‍ജ് ,ടോബിന്‍ അലക്‌സ്, കെകെ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കലോത്സവം വെള്ളിയാഴ്ച സമാപിക്കും. സമാപന സമ്മേളനം ജോസ്‌കെ മാണി എംപി ഉത്ഘാടനം ചെയ്യും


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments