Latest News
Loading...

കടന്നൽ കൂട് ആളുകൾക്ക് ഭീഷണിയാകുന്നു

മൂന്നിലവ് അഞ്ചുമലയിൽ ജനവാസ കേന്ദ്രത്തിലെ കടന്നൽ കൂട് ആളുകൾക്ക് ഭീഷണിയാകുന്നു. മങ്കൊമ്പ് അമ്പലം ഭാഗത്താണ് ജനങ്ങളുടെ ജീവന്  ഭീഷണിയായി കൊളവിയുടെ കൂട് സ്ഥിതി ചെയ്യുന്നത്. പരുന്തും കാക്കയും കൂട് ഇളക്കുന്നതും  അപകടസാധ്യത വർധിപ്പിക്കുകയാണ്.


.ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് അഞ്ചുമലയിൽ സ്വകാര്യവ്യക്തിയുടെ റബ്ബർ തോട്ടത്തിലാണ് കടന്നൽകൂട്. റബർ മരത്തിലാണ് കടന്നൽ കൂട് കൂട്ടിയിരിക്കുന്നത്. ഭീമൻ കൂടിൻ്റെ പകുതി ഭാഗം പരുന്തും കാക്കയും കൊത്തിയ നിലയിലാണ്. നിലത്ത് വീണ്കിടക്കുന്ന കൂടിൻ്റെ അവശിഷ്ടങ്ങളിലും കടന്നലുകളുണ്ട്. കാക്കയും പരുന്തും കൂടിളക്കുമ്പോൾ പ്രദേശത്ത് കടന്നലുകൾ പറക്കുന്നത് ആളുകളെ ഭീതിയിലാഴ്ത്തുന്നുണ്ട്. ഫയർഫോഴ്സിലും, ഫോറസ്റ്റിലും പൊലീസിലുമൊക്കെ അറിയിച്ചെങ്കിലും ഇവയെ നശിപ്പിക്കുന്നതിനുള്ള നടപടികൾ ഒന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. 


 വളർത്ത് മൃഗങ്ങളെ പോലും അഴിച്ച് വിടാൻ ആളുകൾക്ക് ഭയമാണ്. കടന്നൽ കൂടിന് സമീപത്തായി നിരവധി വീടുകളുമുണ്ട്. കടന്നലുകളെ തുരത്താനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments