Latest News
Loading...

സെന്റ് ആന്റണീസ് എൽ.പി.സ്കൂളിൽ ശിശുദിനാഘോഷം

പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി.സ്കൂളിലെ ശിശുദിനാഘോഷം നഴ്സറി കുട്ടികളുടേയും ഒന്നാം ക്ലാസ്സുകാരുടേയും നേതൃത്വത്തിൽ ഗംഭീരമാക്കി. എൽ.പി.സ്കൂളിൽ നടന്ന വ്യത്യസ്ത കലാപരിപാടികൾക്ക് ശേഷം സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളിലേക്കുള്ള റാലി വ്യത്യസ്ത അനുഭവമായി. കുട്ടി നെഹറുമാരും , ഗാന്ധിജിമാരും മുറ്റത്ത് അണിനിരന്നു.

ഹയർ സെക്കണ്ടറിയിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ എൽ.പി.സ്കൂളിലെത്തി കുഞ്ഞുങ്ങൾക്ക് പൂക്കളും ബലൂണും നൽകി നെഹ്റു തൊപ്പിയണിയിച്ച് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് റാലി നടത്തി.

 കലാപരിപാടികളുംമധുര പലഹാര വിതരണവും കഴിഞ്ഞ് എൽ പി സ്കൂളിലെ പായസ വിതരണവും കൂടിയായപ്പോൾ ശിശുദിനാഘോഷം അതിന്റെ പൂർണതയിലെത്തി. ഹെഡ്മിസ്ട്രസ്റ് ശ്രീമതി ഷൈനി മാത്യു സംസാരിച്ചു. നഴ്സറി സ്കൂളിലെ അധ്യാപകരായ ,സി. പാവന ,സോജി ,മരിയ , ആലീസ് എന്നിവരും എൽ.പി.സ്കൂളിലെ അധ്യാപകരായ .സി. ജയ്സ് മരിയ , ദീപ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments