Latest News
Loading...

ഐക്യ ഭോജനവും ലഹരി വിരുദ്ധ ചങ്ങലയും

പൂഞ്ഞാർ : കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് പൂഞ്ഞാർ സെന്റ് ആന്റണീസിലെ കുട്ടികൾ ഒരുമിച്ച് തയ്യാറാക്കി ഒരുമിച്ചു കഴിച്ച കേരള ഐക്യ ഭോജനം പുതുമയുള്ള അനുഭവമായി. കുട്ടികളും രക്ഷിതാക്കളും ഒരുമിച്ച് കപ്പപൊളിച്ച് ചെണ്ടക്കപ്പയും മുളകുകറിയും ഉണ്ടാക്കി. സ്കൂളിലെ ആയിരം വിദ്യാർഥികളും അധ്യാപകരും രക്ഷകർത്തൃ പ്രതിനിധികളും ഒരേ ഇലയിൽ നിന്ന് ഭക്ഷിച്ചു. 


.ഡെസ്കുകൾ ചേർത്ത് നീളത്തിൽ വലിയ മേശ ഉണ്ടാക്കി അതിൽ വലിയ വാഴയിലകൾ ചേർത്തുവച്ചാണ് എല്ലാവർക്കും ഒരുമിച്ച് കഴിക്കുവാനുളള സജ്ജീകരണം ചെയ്തത്. ഭിന്നതകൾ മറന്ന് ഐക്യ - നവകേരളം കെട്ടിപ്പെടുക്കണം എന്ന സന്ദേശമാണ് ഇവർ കേരളപ്പിറവി ദിനത്തിൽ നാടിന് നൽകിയത്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ആയിരം കുട്ടികൾ ചേർന്ന് സ്കൂളിനു ചുറ്റും പ്രതീകാത്മക സംരക്ഷണ വലയവും സൃഷ്ടിച്ചു. 

ലഹരി വിരുദ്ധ പ്രതിജ്ഞ, മലയാള ഭാഷാ പ്രതിജ്ഞ, കുട്ടികളുടെ കലാപരിപാടികൾ, സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ വിജയികളായവരുടെ സത്യപ്രതിജ്ഞ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. 
സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ., വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്ലാക്കൽ, ഈസ്റ്റ് ബാങ്ക് ചെയർമാൻ കെ.എഫ്. കുര്യൻ കളപ്പുരയ്ക്കൽപറമ്പിൽ, പ്രിൻസിപ്പാൾ ബെന്നി തോമസ്, ഹെഡ്മാസ്‌റ്റർ റ്റോം കെ.എ., പി.റ്റി.എ. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ പരിപാടികളിൽ പ്രസംഗിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments