Latest News
Loading...

സംരക്ഷണഭിത്തി നിർമ്മാണത്തിൽ പരാതി

തലനാട് പഞ്ചായത്തിലെ ചാമപ്പാറയിൽ ഇറിഗേഷൻ വകുപ്പിന്റെ സംരക്ഷണഭിത്തി നിർമാണത്തിൽ വ്യാപക ക്രമക്കേടുകളുണ്ടെന്ന ആക്ഷേപം ശ ക്തമാകുന്നു. മാന്ഡങ്ങൾക്ക് വിരുദ്ധമായും സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായുമാണ് കെട്ട് നിർമിച്ചതെന്നാണ് പരാതി. ഇത് സംബന്ധിച്ച് നൽകിയ പരാതികളിലും നടപടികളുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.



 38 ലക്ഷം രൂപയോളം വിനിയോഗിച്ചാണ് ചോനമല ഭാഗത്ത് ആറ്റിൽ സംരക്ഷണഭിത്തി നിർമിച്ചത്. തലനാട് തീക്കോയി പഞ്ചായത്തുകളെ വേർതിരിക്കുന്ന ആറിന്റെ തലനാട് ഭാഗത്താണ് കെട്ട് പൂർത്തിയാക്കിയത്. കരിങ്കല്ലിന് പകരം ആറ്റിൽ നിരന്നുകിടന്ന കല്ലുകളും യോഗിച്ച് സംരക്ഷണഭിത്തി കെട്ടിയെന്നതാണ് പ്രധാന ആരോപണം. 


.ആറ്റിലേയ്ക്ക് ഇറക്കി കെട്ടിയതോടെ ആറിന്റെ വീതി കുറയുകയും തൽഫലമാ യി തീക്കോയി പഞ്ചായത്ത് ഭാഗത്തെ നിരവധി വീടുകൾ വെള്ളപ്പൊക്കദീഷണി നേരിടുന്നതായും പ്രദേശവാസികൾ പറയുന്നു.


ഇല്ലിക്കൽ, വാഗമൺ ഭാഗത്ത് നിന്നുമുള്ള വെള്ളം ഈ ആറ്റിലൂടെയാണ് എത്തുന്നത്. തലനാട് ഭാഗത്താണ് കെട്ട് നിർമിച്ചതെങ്കിലും തീക്കോയി ഭാഗ ത്തുണ്ടായിരുന്ന മരങ്ങളും ഈറ്റകളുമടക്കം മാന്തിനശിപ്പിച്ചു. വീടുകളിരിക്കുന്ന ഭാഗത്ത് കെട്ട് നിർമിക്കുമെന്ന് പറഞ്ഞെങ്കിലും ഫണ്ട് തീർന്നതായി അറിയിച്ച് കരാറുകാരൻ സ്ഥലം വിട്ടു. ഇരു പഞ്ചായത്തിലും സംരക്ഷണഭിത്തി നിർമാണത്തിലെ അപാകതകളെ കുറിച്ച് പരാതി പറഞ്ഞെങ്കിലും അ ധികൃതർ കൈമലർത്തി. ജില്ലാ കളക്ട്രേറ്റിലും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം. അടുത്ത മഴക്കാത്ത് തങ്ങളുടെ വീടടക്കം വെള്ളപ്പൊക്കത്തിൽ പെടുമെന്ന ആശങ്കയിലാണ് പ്രദേശവസികൾ.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments