Latest News
Loading...

ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയതിന് അറസ്റ്റിൽ

സ്വകാര്യ ബസ്സിൽ വച്ച് പെൺകുട്ടിയോട് അതിക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് കൊച്ചേപറമ്പിൽ വീട്ടിൽ താഹ മകൻ സിജു താഹ (49) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം ഈരാറ്റുപേട്ട തീക്കോയി റൂട്ടിൽ ആയിരുന്നു സംഭവം. 


.ഇയാൾ ബസ്സിൽ യാത്രചെയ്യുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ മാരായ വിഷ്ണു വി.വി, സുജിലേഷ്, എ.എസ്.ഐ ഇക്ബാൽ, സി.പി.ഓ മാരായ ജിനു കെ.ആർ, ജോബി ജോസഫ്, അനീഷ് കെ.സി, സോനു യശോധരൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക