Latest News
Loading...

കാർഷിക പ്രതിസന്ധി സർവ്വകക്ഷിയോഗം വിളിക്കണം പി ജെ ജോസഫ്

കോട്ടയം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന കർഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുവാൻ അടിയന്തിരമായി സർവ്വകക്ഷി യോഗം വിളിച്ചു കൂട്ടണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി. ജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു കോട്ടയത്ത് നടന്ന കേരള കർഷക യൂണിയൻ സംസ്ഥാനതല കർഷക പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകരോടുള്ള അവഗണനകളിൽ പ്രതിഷേധിച്ചുo 'കർഷകരെ സഹായിക്കുക കേരളത്തിനെ രക്ഷിക്കുക ' എന്ന ആവശ്യമുന്നയിച്ചും കർഷക യൂണിയൻ ആരംഭിക്കുന്ന സമരങ്ങളുടെ ഒന്നാം ഘട്ട സമരമായിട്ടാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകർക്ക് വേണ്ടി പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ അവയൊന്നും കർഷകർക്ക് പ്രയോജനപ്പെടാതെ പോകുന്നതായും പി.ജെ ജോസഫ് ചൂണ്ടികാട്ടി.
        

ഓരോ കാർഷിക വിളകളെ കുറിച്ചും പഠനം നടത്തി കൃഷിക്കാരെ സഹായിക്കണം. സംസ്ഥാന വ്യാപകമായുള്ള വിവിധ പ്രശ്നങ്ങൾപരിഹരിക്കണം.
                    ഓരോ കാർഷികവിളകളെ സംബന്ധിച്ചും കർഷക പ്രശ്നങ്ങൾ സംബന്ധിച്ച് പ്രതിഷേധ കൂട്ടായ്മയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് നിവേദനം നൽകുവാനും തീരുമാനിച്ചു. അനുകൂലമായ തീരുമാനങ്ങൾ എടുക്കാത്ത പക്ഷം ജനുവരി മുതൽ സമരങ്ങൾ ആരംഭിക്കുന്നതിനും 
യോഗം തീരുമാനിച്ചു.
   കർഷക യൂണിയൻ സംസ്ഥാനപ്രസിഡൻറ് വർഗീസ് വെട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു . പി.സി. തോമസ് , മോൻസ് ജോസഫ് എംഎൽഎ , ജോയ് എബ്രഹാം ,തോമസ് ഉണ്ണിയാടൻ ,സജി മഞ്ഞക്കടമ്പിൽ , ഡോ. ഗ്രേസമ്മ മാത്യു ,പ്രിൻസ് ലൂക്കോസ് വി.ജെ ലാലി , കെ എഫ് വർഗീസ് , ജയ്സൻ ജോസഫ് , എ കെ ജോസഫ് എന്നിവർ പ്രസംഗിച്ചു. കർഷക യൂണിയൻ സംസ്ഥാന ഓഫീസ് സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന , ട്രഷറർ ജോയി തെക്കേടത്ത് ആന്റച്ഛൻ വെച്ചുചിറ , നിഥിൻ വടക്കൻ മാർട്ടിൻ ജെ കോലടി ,തുടങ്ങിയവർ പ്രസംഗിച്ചു 

.സി, ടി തോമസ് ,ജോർജ് കിഴക്കുമശ്ശേരി ,സാജു അലക്സ് , സണ്ണി തെങ്ങും പള്ളി , വിനോദ് ജോൺ ബാബു കീച്ചേരിൽ സി.ടി.പോൾ , ബിനു ജോൺ മടന്തമൺ തോമസ് , തുടങ്ങിയവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.

വിവിധ കാർഷിക വിഷയങ്ങളിൽ ബാബു പാറക്കാടൻ,ടി എ പ്ലാസിഡ് വൈ.രാജൻ ഷാജൻ മാത്യു,ടോമി അമ്പലത്തുങ്കൽ,സജി തെക്കേക്കര, ബിജു വെട്ടിക്കുഴ ,ജോണി പുളിന്തടം ,ജോസഫ് ബേബി, ജോയ്സി കാപ്പന്‍ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments