Latest News
Loading...

മയക്കുമരുന്നിനെതിരെ ബോധവൽക്കരണ റാലി

 ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്ത്വത്തിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും ഇന്ന് രാവിലെ  മയക്കുമരുന്നിനെതിരെ ബോധവൽക്കരണ റാലി നടത്തി. ഈരാറ്റുപേട്ട SHO ബാബു സെബാസ്റ്റ്യൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കന്റെറി സ്കൂൾ SPC, ഗൈഡ്‌സ് കുട്ടികൾ, പൂഞ്ഞാർ SMV ഹയർ സെക്കണ്ടറി സ്കൂൾSPC കുട്ടികളും SMV സ്പോട്സ് അക്കാഡമിയിലെ കായികതാരങ്ങൾ, പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ SPC കുട്ടികളും , അരുവിത്തുറ സെന്റ് ജോർജ് കോളേജ് NCC കേഡറ്റുകൾ, ഈരാറ്റുപേട്ട വാകേഷ്സ് ക്ലബ്ബ് അംഗങ്ങൾ പോലീസ് ഉദ്യോഗസ്ഥർ, ജന സമിതി അംഗങ്ങൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവർ ഉൾപ്പെടെ 600 പേർ പങ്കെടുത്തു. 


.ഈരാറ്റുപേട്ട ടൗൺ - ചേന്നാട് കവല ചുറ്റി ടൗൺ ബസ്സ് സ്റ്റോപ്പിലെത്തി റാലി സമാപിച്ചപ്പോൾ ഈരാറ്റുപേട്ട ജമൈത്രി ASI ബിനോയി തോമസ് സ്വാഗതം പറഞ്ഞു. SHO ബാബു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം നഗരസഭാ ചെയർ പേഴ്സൺ ശ്രീ മതി. സുഹറ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. 


കോട്ടയം ജില്ല എക്സ്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ ശിവപ്രസാദ് മുഖപ്രഭാഷണം നടത്തി ആശംസ അറിയിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ: ആൻസി ജോസഫ് , വാക്കേഴ്സ് ക്ലബ്ബ് രക്ഷാധികാരി അബ്ദുള്ള ഖാൻഅലി S I. ഈരാറ്റുപേട്ട ശ്രീ.വി .വി വിഷ്ണു എന്നിവർ സംസാരിച്ചു. യോഗത്തിന് നന്ദി അറിയിച്ച് ജനസമിതി അംഗം ശ്രീ ബഷീർ മേത്തൻ സംസാരിച്ചു. 580 പേർ പങ്കെടുത്ത റാലി 9.45 ന അവസാനിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments