പാലമ്പ്ര: മയക്കുമരുന്ന് ഉപയോഗം തടയുന്നതിനും ബോധവത്കരണം നടത്തുന്നതിനും വേണ്ടി പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂൾ, മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിമുക്തി ക്ലബ്, ജെ.ആർ.സി., സ്കൗട്ട്, ഗൈഡ്സ് എന്നീ ക്ലബ്ബുകളിലെ കുട്ടികൾ റാലിക്ക് നേതൃത്വം നൽകി. ലഹരി വിരുദ്ധ സന്ദേശം ഉയർത്തിക്കൊണ്ട് രാവിലെ 9:45 ന് സ്കൂൾ ഗ്രൗണ്ടിൽ നിന്ന് റാലി ആരംഭിച്ച്, ഇരുപത്താറ് ജംങ്ഷനിലെ തറവാട് ഹോട്ടൽ പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിച്ചേർന്നു. മതസൗഹാർദ്ദ സന്ദേശം പകർന്ന് പാലമ്പ്ര ഗ്രാമത്തിലെ വിവിധ മതനേതാക്കന്മാർ റാലിക്കൊപ്പം ചേർന്നു.
പാലമ്പ്ര ഗത്സമേൻ ഇടവക വികാരി ഫാ. ജോയി നിരപ്പേൽ സി.എം.ഐ., തറകെട്ടിമരുത് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം പ്രസിഡന്റ് ശ്രീ. അഭിലാഷ് കെ.വി., മുക്കാലി ജുമാ മസ്ജിദ് പ്രസിഡന്റ് ഷെമീർ ഹംസ, ഇടക്കുന്നം ശ്രീനാരായണഗുരു ക്ഷേത്രം ശാഖ 258 പ്രസിഡന്റ് ശ്രീ. രാജപ്പൻ, സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. ജോബി മാത്തൻകുന്നേൽ സി.എം.ഐ., പി.ടി.എ. പ്രസിഡന്റ് ശ്രീ. സിജോ മോളോപ്പറമ്പിൽ എന്നിവർ ചേർന്ന് റാലി ഫ്ളാഗ് ഓഫ് ചെയ്തു. ലഹരിയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ ചൊല്ലിയും പ്ലാക്കാർഡുകൾ പിടിച്ചുകൊണ്ടുമാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്.
.പൂഞ്ഞാർ നിയോജകമണ്ഡലം ജനപ്രതിനിധി അഡ്വ.ശ്രീ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ലഹരിവിരുദ്ധ സന്ദേശം നൽകി. പാറത്തോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഡയസ് കോക്കാട്ട് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പാറത്തോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സിന്ധു മോഹനൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേരി ക്വീൻസ് ഹോസ്പിറ്റൽ അസ്സോസിയേറ്റ് ഡയറക്ടർ ഫാ മാർട്ടിൻ മണ്ണനാൽ സി.എം.ഐ., ഫാ. ഇഗ്നേഷ്യസ് പ്ലാത്താനം സി.എം.ഐ., ഫാ. തോമസ് മതിലകത്ത് സി.എം.ഐ., ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. മോഹനൻ റ്റി.ജെ. എക്സൈസ് - പോലീസ് ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും റാലിയിൽ പങ്കുചേർന്നു. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വസ്തുക്കൾക്കെതിരെയുള്ള ഫ്ളാഷ് മോബ്, മൈം എന്നിവയും അവതരിപ്പിക്കപ്പെട്ടു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങി ബഹുജനങ്ങൾ റാലിയിൽ പങ്കുചേർന്നു.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

0 Comments