Latest News
Loading...

പാലാ ബൈപാസ്; പൂർത്തീകരണ നടപടികൾക്കു തുടക്കമായി

പാലാ: പാലാ ബൈപ്പാസിൻ്റെ സിവിൽ സ്റ്റേഷൻ ഭാഗത്തെ പൂർത്തീകരണ നടപടികൾക്കു  തുടക്കമായി. റോഡിൽ തടസ്സമായി നിൽക്കുന്ന വൈദ്യുതി, ടെലിഫോൺ തൂണുകൾ മാറ്റുന്ന നടപടികളാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. മെറ്റലിംഗ് ആരംഭിക്കുന്നതിനുള്ള ലെവലിംഗ് ജോലികൾ തുടങ്ങുന്നതിനായി ജെ സി ബി ജോലികളും ആരംഭിച്ചിട്ടുണ്ട്. ഏറ്റെടുത്ത സൂര്യ ലോഡ്ജിൻ്റെ ഭാഗങ്ങളും പൊളിച്ചു നീക്കും.

നിർമ്മാണ പ്രവർത്തനങ്ങൾ മാണി സി കാപ്പൻ എം എൽ എ വിലയിരുത്തി. ജൂബിലി തിരുനാളിനും ശബരിമല സീസണും മുന്നോടിയായി പൂർണ്ണമായും ഗതാഗതയോഗമാക്കാൻ ലക്ഷ്യമിട്ടാണ് പണികൾ പുരോഗമിക്കുന്നതെന്ന് എം എൽ എ പറഞ്ഞു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് അധികൃതർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം മറ്റു അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.



.പത്തു വർഷത്തോളം യാതൊരു നടപടിയുമില്ലാതെ കിടന്ന ഭാഗം പൂർത്തിയാക്കാൻ സാധിക്കുന്നതിൽ ചാരിതാർത്ഥ്യമുണ്ട്. പാലായുടെ വികസനമാണ് തൻ്റെ ലക്ഷൃം. ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസത്തിന് കോട്ടം വരുത്തില്ല. പാലായുടെ വികസന കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.



പ്രൊഫ സതീഷ് ചൊള്ളാനി, ജോർജ് പുള്ളിങ്കാട്, മുനിസിപ്പൽ കൗൺസിലർ ജോസ് ഇടേട്ട്, സി ടി രാജൻ, സന്തോഷ് കാവുകാട്ട്, അഡ്വ സന്തോഷ് മണർകാട്ട്, ജോഷി വട്ടക്കുന്നേൽ, മൈക്കിൾ കാവുകാട്ട്, എം പി കൃഷ്ണൻനായർ, ഷോജി ഗോപി എന്നിവരും എം എൽ എ യ്ക്കൊപ്പം ഉണ്ടായിരുന്നു.



വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments