Latest News
Loading...

പൂർവ്വ കാല പത്രങ്ങളുടെ പ്രദർശനം നടത്തി

ഈ രാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ സാഫിന്റെ ആഭിമുഖ്യത്തിൽ കേരള പ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി "പണ്ടത്തെ പത്രങ്ങൾ' എന്ന പേരിൽ പൂർവ്വ കാല പത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. കേരളത്തിൽ പ്രസിദ്ധീകരിച്ചിരുന്നതും ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതുമായ നിരവധി പത്രങ്ങളാണ് വിദ്യാർത്ഥികൾ ഈ പ്രദർശനത്തിലൂടെ പരിചയപ്പെട്ടത്. 


.ആദ്യ കാല പത്രങ്ങളുടെ ലേ ഔട്ട്, ഭാഷാ പ്രയോഗരീതികൾ പ്രമുഖ വ്യക്തികളുടെ നിര്യാണവാർത്തകൾ എന്നിങ്ങനെ ഇന്നത്തെ പത്രങ്ങളുമായി മുൻ കാല പത്രങ്ങൾക്കുള്ള അന്തരം മനസ്സിലാക്കുവാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു. ഹെഡ് മിസ്ട്രസ് എം.പി ലീന പ്രദർശനം ഉൽഘാടനം ചെയ്തു. പത്രങ്ങളുടെ സമ്പാദകനായ എം.എസ് മുഹമ്മദ് മുണ്ടക്കയം പ്രദർശനത്തിന് നേത്യത്വം നൽകി. അധ്യാപകരായ എം.എഫ് അബ്ദുൽ ഖാദർ,മുഹമ്മദ് ലൈസൽ, അനസ് ടി.എസ്, ഐ ഷാ മുഹമ്മദ്, റഫിൻ ഷാ, ജവാദ് സ്കൂൾ ലീഡർ സുബ്ഹാനാ ജാസ്മിൻ എന്നിവർ പങ്കെടുത്തു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments