Latest News
Loading...

അതിഥി തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമം

 

അതിഥി തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സുഹൃത്തായ അസ്സാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. അസ്സാം സ്വദേശിയായ കൃഷ്ണഹിര എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ സുഹൃത്തായ തുലകന്ത ബറുവാ എന്നയാളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇരുവരും ഉള്ളനാട് വലിയകാവുംപുറം ഭാഗത്തുള്ള പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. 

കഴിഞ്ഞദിവസം രാത്രി കമ്പനിയുടെ ക്വാർട്ടേഴ്സിൽ വച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് കൃഷ്ണഹിര മൂർച്ചയുള്ള കത്തി കൊണ്ട് ഇയാളെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പിടികൂടുകയും ചെയ്തു. 

വീഡിയോ കാണാം

പാലാ സ്റ്റേഷൻ എസ്ഐ അഭിലാഷ് എംഡി, എസ്ഐ അനിൽകുമാർ, എഎസ്ഐ ജേക്കബ്, സിപിഒമാരായ രഞ്ജിത്ത് സി, ജസ്റ്റിൻ, മഹേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments