Latest News
Loading...

മയക്കുമരുന്നിന്റെ ദൂഷ്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ജോസ് കെ.മാണി

മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങള്‍ സ്‌ക്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിദ്യാര്‍ത്ഥികളിലും, പൊതുസമൂഹത്തിലും മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണം നടത്തണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി മയക്കുമരുന്നിനെതിരെ മോചനജ്വാല തെളിയിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലായില്‍ നിര്‍വഹിക്കുകയായിരുന്നു ജോസ് കെ.മാണി. 

മയക്കുമരുന്ന് ശാരീരികമായും മാനസികമായും വ്യക്തികളെയും കുടുംബത്തെയും തകര്‍ത്തുകളയുമെന്ന് മാത്രമല്ല സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ശാരീരികവും, മാനസികവുമായി വിദ്യാര്‍ത്ഥികളെ ഊര്‍ജ്ജസ്വലരാക്കുന്നതിന് കലാലയങ്ങള്‍ത്തോറും കലാ, കായിക ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണം. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ കുറഞ്ഞു വരുമ്പോള്‍ മയക്കുമരുന്ന് ഉപയോഗം പോലുള്ള തെറ്റായ പ്രവണതകളിലേക്ക് അവര്‍ വഴുതി വീഴും. മയക്കുമരുന്ന് ശ്യംഖലയെ തകര്‍ക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാനത്തുടനീളം മയക്ക്മരുന്നിനെതിരായ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചതായും ജോസ് കെ.മാണി പറഞ്ഞു. 

ശിശുദിനമായ ഇന്ന് കോട്ടയം ജില്ലയില്‍ 500 കേന്ദ്രങ്ങളിലാണ് മോചനജ്വാല തെളിയിക്കുകയും മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തത്. ഡിസംബര്‍ 17 ന് മുമ്പായി സംസ്ഥാനത്തൊട്ടാകെ പഞ്ചായത്തുകള്‍ത്തോറും 4000 കേന്ദ്രങ്ങളില്‍ ലഹരിക്കെതിരെ മോചനജ്വാല തെളിക്കും. അതൊടൊപ്പം ഭനവങ്ങളും, വ്യാപാരസ്ഥാപനങ്ങളും സന്ദര്‍ശിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രചരണവും നടത്തുവാന്‍ തീരുമാനിച്ചതായി ജോസ് കെ.മാണി അറിയിച്ചു. 

കോട്ടയം ജില്ലയിലെ ഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും സന്ദര്‍ശിച്ച് കഴിഞ മൂന്ന് ദിവസമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ മയക്കുമരുന്ന് വിരുദ്ധ പ്രചരണം നടത്തുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മണ്ഡലത്തിലെ പ്രധാന ജംഗ്ഷനിലേക്ക് ജാഥയും പ്രചാരണ പരിപാടികളോടൊപ്പം സംഘടിപ്പിച്ചു. മയക്കുമരുന്ന്വിരുദ്ധ സന്ദേശം വിളിച്ചോതുന്ന ദൃശ്യങ്ങളും പ്ലക്കാര്‍ഡുകളും ജാഥയില്‍ പ്രദര്‍ശിപ്പിച്ചു.

ജനപ്രതിനിധികള്‍,മത, സാമുദായിക സാംസ്‌ക്കാരിക നേതാക്കളടക്കം ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ മോചനജ്വാലയില്‍ പങ്കാളികളായി. ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. ഫിലിപ്പ് കുഴി കുളം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടോബിൻ കെ. അലക്സ് , ആന്റോ ജോസ് പടിഞാറെക്കര, ബിജു പാലൂ പടവിൽ , ബൈജു കൊല്ലം പറമ്പിൽ , പെണ്ണമ്മ ജോസഫ് , സോണി തെക്കേൽ , മാത്തുക്കുട്ടി കുഴിഞാലി, സുനിൽ പയ്യപ്പള്ളി, ജെയ്സൺ മാന്തോട്ടം, ജോസുകുട്ടി പൂവേലിൽ എന്നിവർ പ്രസംഗിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments