Latest News
Loading...

ഉഴവൂരിൽ മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം


ഉഴവൂർ പഞ്ചായത്തും ഒ എൽ എൽ ഹയർ സെക്കന്ററി സ്കൂളും സംയുക്തമായി ടാൽറോപ് ന്റെ സഹകരണത്തോടെ സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്ക് മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. കേരളത്തിൽ ശക്തമായ ഒരു സ്റ്റാർട്പ്പ് എക്കോസിസ്റ്റം നിർമിക്കുക എന്നാ ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ആണ് ടാൽറോപ്. ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ യോഗം ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സാബു മാത്യു കോയിത്തറ സ്വാഗതം ആശംസിച്ചു. 

പഞ്ചായത്ത് സെക്രട്ടറി സുനിൽ എസ്,പി ടി എ പ്രസിഡന്റ്‌ റെജി പാണാൽ എന്നിവർ ആശംസകൾ അറിയിച്ചു. തിരുവനതപുരം സ്വദേശിയായ അൻഷാബ് സെമിനാർ നയിച്ചു. ഈ കാലഘട്ടത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തും വിധം ഉള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുമ്പോഴാണ് വിദ്യാഭ്യാസം തൊഴിൽ അധിഷ്ഠിതമാകുന്നത് എന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു. കഴിഞ്ഞ വേനൽ അവധി കാലത്ത് ടാൽറോപ് ന്റെ സഹകരണത്തോടെ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ടെക്നോളജി അധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്സ് പഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments