Latest News
Loading...

മുസ്‌ലിം ഗേൾസിന് കലാകിരീടം.

ഈ രാറ്റുപേട്ട: മൂന്നിലവിൽ നടന്ന ഉപജില്ലാ സ്കൂൾ കലോത്സവ കിരീടം വീണ്ടും മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ കരസ്ഥമാക്കി. ഹയർ സെക്കന്ററി ഹൈ സ്കൂൾ ജനറൽ വിഭാഗങ്ങളിലും എച്ച്.എസ് അറബിക് സാഹിത്യോൽസവത്തിലും 187,179 , 78 പോയിൻറുകൾ നേടി ഓവറോൾ ഒന്നാമതെത്തിയ സ്കൂൾ യുപി ജനറൽ 74, യു പി അറബിക് 63 പോയിന്റുകളുമായി ചെറിയ വ്യത്യാസത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടി. 

ഒപ്പന, നാടകം, ഇംഗ്ലീഷ് സ്കിറ്റ് , മൂകാഭിനയം, ദേശ ഭക്തി ഗാനം, സംഘഗാനം . എന്നീ ഗ്രൂപ്പിനങ്ങളിലും, 46 വ്യക്തിഗത ഇനങ്ങളിലും പങ്കെടുത്ത വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി വിജയം വരിച്ചു. അടുത്ത മാസം കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ വിവിധ വിഭാഗങ്ങളിലായി 57 ഇനങ്ങളിൽ ഉപജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ സ്കൂളിൽ നിന്നുള്ളൂ 144 കുട്ടികൾ അർഹത നേടി. വിജയികളെയും , അധ്യാപക പരിശീലകരെയും , സ്കൂൾ മാനേജ്മെന്റ്, പി.ടി. എ , എസ് എം.സി കമ്മിറ്റികൾ അനുമോദിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments