Latest News
Loading...

മുസ്‌ലീം ഗേൾസ് സ്കൂളിന് ജില്ലാ ചാമ്പ്യൻഷിപ്പ്

ഈരാറ്റുപേട്ട : കുറവിലങ്ങാട് നടന്ന കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോൽസവത്തിൽ 284 പോയിന്റ് നേടി മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ജില്ലാ ചാംപ്യൻഷിപ്പ് നിലനിർത്തി. ഗണിത വിഭാഗത്തിൽ പങ്കെടുത്ത 26 ഇനങ്ങൾക്കും എ ഗ്രേഡ് ലഭിച്ചു. ഇതിൽ ഏഴെണ്ണത്തിന് ഒന്നാം സ്ഥാനത്തോടെയും മൂന്നെണ്ണത്തിന് മൂന്നാം സ്ഥാനത്തോടെയും ആകെ 118 പോയിന്റ് ലഭിച്ചു. അദർ ചാർട്ട്, പ്യൂവർ കൺസ്ട്രക്ഷൻ, അപ്ലൈഡ് കൺസ്ട്രക്ഷൻ, പസിൽ , ഗെയിം, സിംഗിൾ പ്രൊജക്ട്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ മെഹ്‌ന നെസീർ , അഫ്ന ഫാത്തിമ, നഹ്‌ല സാബിർ , ജി സ്മി പി.എസ്., ഫാത്തിമ ഹുസൈൻ,മിന മറിയം നവാസ്, ഹിദ ഇബ്രാഹീം എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്.
       


.സോഷ്യൽ സയൻസിലും 41 പോയിന്റുമായി സ്കൂൾ ഒന്നാമതെത്തി. പങ്കെടുത്ത 11 ഇനങ്ങളിൽ രണ്ട് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ഏഴെണ്ണത്തിന് എ ഗ്രേഡും ലഭിച്ചു. ഇതിൽ അറ്റ്ലസ് മേക്കിങ്, വർക്കിംഗ് മോഡൽ എന്നിവയിൽ സൽ ഹഷെരീഫ്, ഗൗതമി.കെ.വി , ആമിന ഷിനാസ് എന്നിവരാണ് ഒന്നാമതെത്തിയത്.

  പ്രവ്യത്തി പരിചയ മേളയിൽ 61 പോയിന്റോടെ മൂന്നാം സ്ഥാനവും സ്കൂളിന് ലഭിച്ചു. പങ്കെടുത്ത 19 ഇനങ്ങളിൽ 11 എണ്ണത്തിന് എ ഗ്രേഡ് ലഭിച്ചു. ഇതിൽ നെറ്റ് മേക്കിംഗ്, ഫാബ്രിക് പെയിന്റിംഗ് യൂസിംഗ് വെജിറ്റബിൾ എന്നീ ഇനങ്ങളിൽ പങ്കെടുത്ത ഹന്ന ബിജിലി, ആദില മോൾ എം.എൻ എന്നിവരാണ് സംസ്ഥാന തല മൽസരത്തിൽ പങ്കെടുക്കാൻ അർഹതനേടിയത്.
ശാസ്ത്ര, ഐ ടി വിഭാഗങ്ങളിലും സ്കൂളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥമാക്കി. വിവിധ ഇനങ്ങളിലായി 12 പേർ എറണാകുളത്ത് നടക്കാൻ പോകുന്ന സംസ്ഥാന തല ശാസ്ത്രോൽ വത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കും. 


   മിടുക്കികളായ വിദ്യാർത്ഥിനികളെ കൂടുതൽ മികവുള്ളവരാക്കുവാൻ പരിശ്രമിച്ച അദ്ധ്യാപകരെയും , പിന്തുണയേകിയ പൂർവ്വ വിദ്യാർത്ഥിനികളെയും , മികച്ച നേട്ടത്തോടെ സ്കൂളിന്റെയും , നാടിന്റെയും അഭിമാനമുയർത്തിയ വിദ്യാർത്ഥിനികളെയും നഗരസഭാധ്യക്ഷ സുഹു റാ അബ്ദുൽ ഖാദർ, വിദ്യാഭ്യാസ സമിതി ചെയർ പേഴ്സൺ റിസ്വാന സവാദ്, വാർഡ് കൗൺസിലർ പി.എം. അബ്ദുൽ ഖാദർ,മാനേജർ പ്രൊഫ.എം.കെ ഫരീദ്, പി.റ്റി.എ. പ്രസിഡന്റ് ബൽ ക്കീസ് നവാസ്, വൈസ് പ്രസിഡന്റ് അനസ് പീടിയേക്കൽ എന്നിവർ അഭിനന്ദിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments