Latest News
Loading...

മലയാള ശ്രേഷ്ഠഭാഷാ ദിനവും സംയുക്തമായി ആചരിച്ചു ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ

ചെമ്മലമറ്റം : - സ്കൂൾ കവാടത്തിൽ കേരളപ്പിറവി ദിനത്തിന്റെ ആശംസകൾ നേർന്നു വിദ്യാർത്ഥികൾ. 66-ാമത് കേരള പിറവി ദിനത്തിന്റെയും, മലയാളം ഭരണഭാഷാ ദിനചരണവും സമുചിതമായി ആഘോഷിച്ചു. 


.കുമരി ദേവനന്ദ പി.ജയകൃഷ്ണൻ കവിതാപനം നടത്തി. മലയാള ഭാഷയുടെ പിതാവായ ശ്രീ.തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അനുസ്മരണ സന്ദേശം കുമാരി അയോണ ആൽഫി നടത്തി. മലയാള ഭാഷാ രചനകളിലൂടെ -പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി വിവിധ സാഹിത്യ രചനകൾ, ഗ്രന്ഥകർത്താക്കൾ എന്നിവരെ പരിചയപ്പെടുത്തുന്നതിന് കുട്ടികളെ ചുമതലപ്പെടുത്തി. മലയാള ഭാഷാ അധ്യാപകരായ ജിജി ജോസഫ്,സോണിയ പോൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments