Latest News
Loading...

പ്രതിസന്ധി നേരിട്ട് ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോ

റെക്കോർഡ് കളക്ഷൻ സൃഷ്ടിച്ച് പൊതുഗതാഗത മേഖലയിൽ നിറഞ്ഞുനിന്ന ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ തകർച്ചയുടെ ആഴങ്ങളിലേക്ക്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഷെഡ്യൂളുടെ എണ്ണം നേർപകുതിയായി വെട്ടി കുറച്ചു . ഇതോടെ മലയോരമേഖലകളിൽ അടക്കം യാത്ര ക്ലേശം രൂക്ഷമാണ്.

നഗര ഹൃദയത്തിലെ 3.40 ഏക്കറിലാണ് ഡി പോയും ഗ്യാരേജും വർക്ക് ഷോപ്പും ഉൾപ്പടെ പ്രവർത്തിക്കുന്നത്. ഏഴ് വർഷം മുമ്പ് 1.5 കോടി രൂപ മുടക്കി പുതിയ കെട്ടിടവും നിർമ്മിച്ചു. കോവിഡിന് മുമ്പ് വരെ 80 ബസുകളും 75 ഷെഡ്യൂളുകളും ഓപ്പറേറ്റ് ചെയ്യുതിരുന്നതാണ്. ഇപ്പോൾ 32 ഷെഡ്യൂളുകളാണ് സർവ്വീസ് നടത്തുന്നത്.

എർണാകുളം സോണിലെ ഏറ്റവും മികച്ച കളക്ഷൻ ഉണ്ടായിരുന്ന ഡിപ്പോയെ പദവി നഷ്ടപെടുത്തി പകൽ മാത്രം ബസ്സുകൾ കയറി ഇറങ്ങുന്ന ഓപ്പറേറ്റിങ് സെന്ററോ വെയ്റ്റിംങ്ങ് ഷെഡോ ആക്കി ഘട്ടം ഘട്ടമായി മാറ്റുന്നതിനുള്ള നടപടികളാണ് അണിയറയിൽ നീങ്ങി കൊണ്ടിരിക്കുന്നത്. 
 ചിലവ് ചുരുക്കലിന്റെ പേരിൽ നടപ്പിലാക്കുന്ന പരിഷ്കരണം കൊണ്ട് സ്വന്തമായി ബസ്സുകൾ ഓടിക്കാനും പുതുതായി സർവീസുകൾ ആരംഭിക്കാനും കഴിയാത്ത സാഹചര്യമാണ് ഈ ഡിപ്പോ അനുഭവിക്കുന്ന വലിയ പ്രശ്നം ഇതുവഴി മലയോര മേഖലയിലെ പതിനായിര ക്കണക്കിന് വരുന്ന യാത്രക്കാരണ് ദുരിതത്തിലായിരിക്കുന്നത്. അന്തർസംസ്ഥാന സർവീസുകൾ ഒഴികെയുള്ള എല്ലാ ദീർഘദൂര സർവീസുകളും നിർത്തലാക്കി. മലയോര പഞ്ചായത്തുകളിലെ ജനങ്ങളുടെ പൊതുഗതാഗത മേഖലയിലെ ഏക ആശ്രയമാണ് ഈരാറ്റുപേട്ട ഡിപ്പോ . എന്നാൽ ഗ്രാമീണ മലയോര മേഖലയിലേക്കുള്ള സർവീസുകൾ മൂന്നിലൊന്നായി ചുരുക്കി. ഞായറാഴ്ചകളിൽ മൂന്നിലൊന്ന് സർവീസ് മാത്രമാണ് നടക്കുന്നത്.


 ഡീലക്സ് സൂപ്പർ ഫാസ്റ്റ് ബസുകൾ ഇല്ലാത്ത ഏക ഡിപ്പോയും കൂടിയാണിത്. സൂപ്പർഫാസ്റ്റ് സർവീസുകൾ ബസ്സുകളുടെ കാലാവധി കഴിഞ്ഞു എന്ന കാരണത്താൽ ഇല്ലാതാക്കി. കോവിഡ്ക്കാലത്ത് 25 ബസുകൾ ഡിപ്പോയിൽ നിന്ന് പിൻവലിച്ചിരുന്നു എന്നാൽ നിയന്ത്രണങ്ങൾ നീക്കിയിട്ടും പിൻവലിച്ച ബസ്സുകൾ ഒന്നുപോലും തിരികെ എത്തിച്ചിട്ടില്ല. ദീർഘദൂര സർവീസുകൾ ഈരാറ്റുപേട്ടയിൽ നിന്നും ഓപ്പറേറ്റ് ചെയ്താൽ ദിവസേന യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ഇത് ഉപകരിക്കും. തീർത്ഥാടന കേന്ദ്രങ്ങളും ടൂറിസം കേന്ദ്രങ്ങളും കോർത്തിണക്കി പാക്കേജുകൾ അവതരിപ്പിക്കുകയും ഇത്തരം യാത്രക്കാർക്ക് ആവശ്യമായ താമസസൗകര്യം അടക്കം തയ്യാറാക്കുകയും ചെയ്താൽ മികച്ച വരുമാനം നേടാൻ ആകും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments