Latest News
Loading...

കുളിച്ചു പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്


പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ മേൽക്കൂരയിലെ ചോർച്ചയ്ക്കെതിരെ പൊളിച്ചു പ്രതിഷേധിച്ച് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് തോമസ് ആർ വി ജോസ് . തിങ്കളാഴ്ച വൈകിട്ടാണ് ബസ്റ്റാൻഡിൽ കുളി സമരം അരങ്ങേറിയത്.

കെഎം മാണി സ്മാരകമായി പുതുക്കി നിർമ്മിച്ച കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ യാത്രക്കാരുടെ വിശ്രമ കേന്ദ്രത്തിന് സമീപമാണ് മേൽക്കൂര തകർന്നു വെള്ളം അകത്തേക്ക് വീഴുന്നത്. മഴപെയ്താൽ യാത്രക്കാർക്ക് ഈ ഭാഗത്ത് നിൽക്കാൻ പോലും ആകാത്ത വിധം വലിയ വെള്ളച്ചാട്ടമാണ് ഉണ്ടാകുന്നത്. 


മഴപെയ്താൽ യാത്രക്കാർക്ക് ഈ ഭാഗത്ത് നിൽക്കാനാവില്ല. ഇതര സമയത്തെ വ്യാപാരികളും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. നാളുകൾ ആയിട്ടും ഇത് പരിഹരിക്കാൻ നഗരസഭ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ആയിരുന്നു മണ്ഡലം പ്രസിഡന്റിന്റെ സമരം.


നഗരസഭയുടെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു തോമസ് ആർ വി ജോസിന്റെ പ്രതിഷേധക്കുളി. ഇതിനിടെ പ്രവർത്തകരിൽ ഒരാൾ നൽകിയ ഷാംപൂ തേച്ച് പതപ്പിക്കാനും അദ്ദേഹം തയ്യാറായി. കുളി സമരം കണ്ട് നടപടി ഉണ്ടായില്ലെങ്കിൽ കളി കാര്യമാകുമെന്നും മണ്ഡലം പ്രസിഡൻറ് മുന്നറിയിപ്പ് നൽകി.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments