Latest News
Loading...

ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു

സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി 
കിടങ്ങൂർ ജനമൈത്രി പൊലീസിന്‍റെയും പുലിയന്നൂർ ഗായത്രി സെൻട്രൽ സ്കൂളിന്‍റെയും പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. കേരളപ്പിറവി ദിനമായ ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് പുലിയന്നൂർ ടിഎച്ച്എസ്എസ് സ്കൂൾ ജംക്‌ഷനിൽ നിന്ന് ബ്രില്യന്‍റ് സ്റ്റഡി സെന്‍റർ ക്യാംപസിലേക്ക് വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത ലഹരിവിരുദ്ധ പദയാത്ര നടന്നു. ഗായത്രി സ്കൂൾ സെക്രട്ടറി പി.വി. അജയകുമാർ പദയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. 


.തുടർന്നു ബ്രില്യന്‍റ് സ്റ്റഡിസെന്‍റർ ക്യാംപസിൽ ചേർന്ന സമ്മേളനത്തിൽ മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിത് മീനാഭവൻ, ആരോഗ്യ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ മുണ്ടമറ്റം, ബ്രില്യന്‍റ് സ്റ്റഡി സെന്‍റർ അഡ്മിനിസ്ട്രേറ്റർ സോയി പി. ജേക്കബ്, കിടങ്ങൂർ പൊലീസ് എസ്എച്ച്ഒ കെ.ആർ. ബിജു, ഗായത്രി സ്കൂൾ പ്രിൻസിപ്പൽ ബി. ജയകുമാർ എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി. കിടങ്ങൂർ സബ് ഇൻസ്പെക്റ്റർ എം.ജി. ഗോപകുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്രില്യന്‍റ് സ്റ്റഡി സെന്‍റർ ഡയറക്റ്റർ ജോർജ് തോമസ് ലഹരിവിരുദ്ധ ജ്യോതി തെളിച്ചു. ഗായത്രി സ്കൂൾ ട്രഷറർ കെ.എൻ. വാസുദേവൻ നന്ദി പറഞ്ഞു.



വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments