Latest News
Loading...

ഉഴവുർ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറി നിർമ്മാണം പൂർത്തിയായി തുറന്ന് നൽകി


ഉഴവുർ: മുൻ രാഷ്ട്രപതി ഡോ കെ ആർ നാരായണൻ ജന്മശതാബ്ദി സ്മാരകമായി ഉഴവുർ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറി നിർമ്മാണം പൂർത്തിയായി തുറന്ന് നൽകിയത് മാതൃകയാണെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.ഡോ കെ.ആർ നാരായണൻ ജന്മശതാബ്ദി സ്മാരകമായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം പൂർത്തിയാക്കിയ ഉഴവുർ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ പുതിയ കെട്ടിടത്തിന്റെയും , ഡോ കെ ആർ നാരായണൻ ജന്മശതാബ്ദി സ്മാരക ഹാളിൻ്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 


.അഡ്വ മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.സി.ആർ ശങ്കരൻ നായർ ചേറാടിയീൽ സ്മാരക വായനമുറിയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ നിർവ്വഹിച്ചു. മുൻ വായനശാല സെക്രട്ടറിമാരെയും ലൈബ്രേറിയൻമാരെയും ഉഴവുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ സിന്ധുമോൾ ജേക്കബ് , എക്സിക്യൂട്ടീവ് എൻജിനീയർ പി . ശ്രീലേഖ, കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ്ജ്, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.എസ് രാജു, ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എൻ രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത അംഗം വി.സി സിറിയക്ക്,സി.ആർ പ്രസാദ്,യു.എൻ മണിക്കുട്ടൻ,എൻ. സോമനാഥപിള്ള,ജോസ് കുര്യൻ തൊട്ടിയിൽ, പ്രകാശ് വടക്കേൽ, റോയി ജേക്കബ്,സൈമൺ ലൂക്കോസ്, ശോഭന മോഹനൻ, ലൈബ്രറി വൈസ് പ്രസിഡന്റ് കെ.ജി അനീൽകുമാർ ആറുകാക്കൽ, ജോയിന്റ് സെക്രട്ടറി കെ.ജി സന്തോഷ് കുമാർ, സെക്രട്ടറി എബ്രാഹം സിറിയക്ക്, കമ്മിറ്റി അംഗങ്ങളായ ഷെറി മാത്യു,പി.എൽ അബ്രാഹം,സി.എം സ്റ്റീഫൻ,കെ.സി ജോണി,കെ.സി അലക്സാണ്ടർ,എൻ.പി സജിമോൻ എന്നിവർ പ്രസംഗിച്ചു


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments