Latest News
Loading...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗം

പാലാ കൊട്ടാരമറ്റത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് തോമസ് അധ്യക്ഷത വഹിച്ച യോഗം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വച്ച് സൈബർ കേസുകളിൽ പ്രതിചേർക്കപ്പെടുകയും, കോടതി ഇടപെട്ട് എഫ്ഐആർ റദ്ദ് ചെയ്ത് കുറ്റവിനാക്കുകയും ചെയ്ത യുഡിഎഫ് പ്രവർത്തകൻ മജീഷ് കൊച്ചുമലയിലിന് സ്വീകരണം നൽകി. 

എതിർപാളയത്തിൽ നിൽക്കുന്ന പൊതുപ്രവർത്തകരെ അധികാരം ഉപയോഗിച്ച് വേട്ടയാടുന്ന കേരള കോൺഗ്രസ് സംസ്കാരത്തിനെതിരെ കോൺഗ്രസ് പ്രതിരോധം തീർക്കുമെന്ന് ഡിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചു. 
കോൺഗ്രസ് നേതാക്കളായ സി ടി രാജൻ, വിസി പ്രിൻസ്, അഡ്വക്കേറ്റ് കെ സി ജോസഫ്, മനോജ് വള്ളിച്ചിറ, ബിജു മാത്യു, ബാബു കുഴിവേലി, സഞ്ജയ് സക്കറിയാസ്, അർജുൻ സാബു, വക്കച്ചൻ മേനോൻപറമ്പിൽ, ജേക്കബ് അൽഫോൻസാ ദാസ്, അജയ് നെടുമ്പാറ, ഉണ്ണികൃഷ്ണൻ, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments