Latest News
Loading...

ശിശുദിനം ആഘോഷിച്ചു

ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാലയത്തിലെ ഏറ്റവും ചെറിയ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശിശു ദിനം ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച നെഹ്രു തൊപ്പികൾ പ്രദർശിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് എം.പി ലീന വിദ്യാർത്ഥികൾ നിർമ്മിച്ച തൊപ്പി കുട്ടികളെ അണിയിച്ചു കൊണ്ട് പരിപാടി ഉൽഘാടനം ചെയ്തു.. 

നെഹ്രുവിന്റെ കാരിക്കേച്ചർ രചന, ചാച്ചാജിയും കുട്ടികളും സ്കിറ്റ് അവതരണം, ശിശുദിന പതിപ്പുകളുടെ വിതരണം എന്നിവ സംഘടിപ്പിച്ചു. അദ്ധ്യാപകൻ മുഹമ്മദ് ലൈസൽ ശിശുദിന സന്ദേശം നൽകി. സുമി കെ എം, ജയൻ. പി.ജി., അനസ് റ്റി.എസ് അനു മോഹൻ ,ഹസീന റഹീം, പ്രീത മോഹനൻ റഫിൻ ഷാഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments