Latest News
Loading...

വിജിലൻസിന് പരാതി നൽകി

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനപ്രകാരം 2021 - 2022 സാമ്പത്തിക വർഷത്തിൽ  പഞ്ചായത്തിലെ വാർഡു തല ശുചിത്വ സമിതിയുടെ പ്രവർത്തനത്തിന് വേണ്ടി 1.40,000 (ഒരു ലക്ഷത്തിൽ നാല്‌പതിനായിരം ) രൂപ വകയിരുത്തുകയും,  തുക പഞ്ചായത്തിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള വാർഡ് തല ശുചിത്വ പോഷണ സമിതിയുടെ അക്കൗണ്ടിലേയ്ക്ക് കൈമാറിയെന്നും വിവരം ലഭിച്ചു.  ഇത് രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളിൽ ഉണ്ടായിട്ടുള്ള വ്യക്തമായ അഴിമതിയാണെന്ന് ബിജെപി ആരോപിച്ചു. മഴക്കെടുതികളാലും, ദുരിതമനുഭവിയ്ക്കുന്ന പൊതുജനങ്ങൾക്ക് ഏതെങ്കിലും രീതിയിൽ ആശ്വാസം ലഭിയ്ക്കാനുള്ള പ്രവർത്തനങ്ങൾക്കായുള്ള പൊതു ധനമാണ് മേൽ പറഞ്ഞ വിധത്തിൽ ബന്ധപ്പെട്ട അധികാരികളും ഭരണ സമിതിക്കാരും അഴിമതി നടത്തി കൊള്ളയടിച്ചു കൊണ്ടുപോകുന്നതെന്നും ബിജെപി ആരോപിച്ചു



.മേൽ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അധികാരികൾക്കും , ആരോഗ്യ വകുപ്പ് അധികാരികൾക്കും മുമ്പാകെ കൊടുത്ത വിവരാവകാശത്തിനുള്ള മറുപടിയിൽ വൃക്തമായ അഴിമതി നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാന അഴിമതി നടത്തിയവരെ കണ്ടെത്തി നിയമപരമായ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പൂഞ്ഞാർ മ ണ്ഡലം കമ്മറ്റി ജന, സെക്രട്ടറി സുരേഷ് ഇഞ്ചയിൽ വിജിലൻസിന് പരാതി നൽകിയതായി അറിയിച്ചു. 



വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments