Latest News
Loading...

ലഹരി വിരുദ്ധ ക്ലാസ്സ്‌ സംഘടിപ്പിച്ചു

 ഡിവൈഎഫ്ഐ, ജനാധിതിപത്യ മഹിളാ അസോസിയേഷൻ പുളിക്കപ്പാലം യൂണിറ്റ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ്‌ സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം രമാ മോഹൻ യോഗം ഉദ്ഘാടനം ചെയ്തു. കോട്ടയം എക്സ്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എം എൻ ശിവപ്രസാദ്, ഈരാറ്റുപേട്ട എക്സ്സൈസ് ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാർ എന്നിവർ ക്ലാസ്സുകൾ നയിച്ചു.


മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ബിന്ദു അശോകൻ അധ്യക്ഷയായി. സിപിഐഎം ലോക്കൽ സെക്രട്ടറി കെപി മധുകുമാർ, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെആർ മോഹനൻ നായർ, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ മിഥുൻ ബാബു, മേഖല പ്രസിഡന്റ്‌ കൃഷ്ണ പ്രസാദ്, സെക്രട്ടറി വിഷ്ണു രാജ്, ട്രെഷറർ സീതാ ലക്ഷ്മി എന്നിവർ സംസാരിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments