Latest News
Loading...

സുമനസ്സുകളുടെ സഹായം തേടി അജു

ഗുരുതര ഹൃദയരോഗ ബാധിതനായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. തലനാട് സ്വദേശിയായ അജു എന്ന 26 കാരനാണ് ഹൃദയ വാൽവുകളുടെ തകരാറ് മൂലം ജീവിതം പ്രതിസന്ധിയിൽ ആയിരിക്കുന്നത്. അടിയന്തരമായി രണ്ട് ഓപ്പറേഷനുകൾ വേണമെങ്കിലും വീട്ടുവാടക കൊടുക്കാൻ പോലും കൊടുക്കാൻ കഴിയാതെ , അമ്മയും മകനും മാത്രമടങ്ങുന്ന ഈ കുടുംബം സന്മനസ്സുള്ളവരിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ്.

മകന്റെ ജനനത്തിന് പിന്നാലെ ഭർത്താവ് വേർപിരിഞ്ഞതോടെ തലനാട് കുന്നുംപുറത്ത് അംബികയുടെ പ്രതീക്ഷ മുഴുവൻ മകനിലായിരുന്നു. എന്നാൽ ആറാം മാസത്തിൽ തന്നെ കുഞ്ഞിന്റെ ഹൃദയവാൽവിന് തകരാറുണ്ടെന്ന് കണ്ടെത്തിയതോടെ അംബിക ആകെ തകർന്നു . അന്നുമുതൽ ഇങ്ങോട്ട് ചികിത്സകളുടെ കാലമായിരുന്നു. ഹൃദയ വാൽവിലെ തകരാറുമൂലം അശുദ്ധ രക്തം കലർന്നൊഴുകുന്നത് ആയിരുന്നു രോഗാവസ്ഥ . എന്തെങ്കിലും ജോലി ചെയ്യാനോ കൂടുതൽ നടക്കാനോ കഴിയാത്ത അവസ്ഥ. രക്തത്തിൽ ഓക്സിജന്റെ കുറവ് വന്നതോടെ ഓക്സിജൻ സിലിണ്ടർ ഇല്ലാതെ പറ്റില്ലന്നായി. ഭക്ഷണം കഴിക്കുമ്പോൾ ഒഴികെ പൂർണ്ണ സമയത്തും ഓക്സിജൻ മാസ്ക് ഉപയോഗിച്ചാണ് അജുവിന്റെ ജീവിതം ഇപ്പോൾ. ചികിത്സാ ചെലവിനൊപ്പം വാടക കൊടുക്കാൻ നിവൃത്തിയില്ലാതായതോടെ സഹോദരന്റെ വീട്ടിലാണ് അംബികയും അജുവും ഇപ്പോൾ താമസിക്കുന്നത്. 

.എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ശ്വാസകോശവുമായി ബന്ധിപ്പിക്കുന്ന രക്തക്കുഴലും അടഞ്ഞിരിക്കുകയാണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് ഈ ഓപ്പറേഷൻ അടിയന്തരമായി ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.


 അതിനുശേഷം ഹൃദയ വാൽവ് തകരാറിനുള്ള ഓപ്പറേഷനും ചെയ്യേണ്ടതുണ്ട്. അജുവിന്റെ ജീവൻ നിർത്താൻ സുമനസ്സുകളുടെ സഹായം എത്തുമെന്ന് പ്രതീക്ഷയിലാണ് ഈ അമ്മ. ഫെഡറൽ ബാങ്ക് തലനാട് ശാഖയിലെ അക്കൗണ്ട് വഴി സാമ്പത്തിക സഹായങ്ങൾ നൽകാവുന്നതാണ്.  
A/c 20840100006688.
IFSC- FDRL0002084
 ഫെഡറൽ ബാങ്ക്. 
ബ്രാഞ്ച് തലനാട്. 
ഗൂഗിൾ പേ 8281550624


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments