Latest News
Loading...

പൂഞ്ഞാര്‍ സ്വദേശി ട്രെയിന്‍ തട്ടിമരിച്ചു

കോട്ടയം എസ്എച്ച് മൗണ്ട് തെക്കുംപാലത്തിനു സമീപം പൂഞ്ഞാര്‍ സ്വദേശിയെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. പൂഞ്ഞാര്‍ പനച്ചികപ്പാറ സ്വദേശി കാരക്കാട്ട് രഘുകുമാറാണ് മരിച്ചത്. രാത്രി പത്തുമണിയോടെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ട്രാക്കില്‍ മൃതദേഹം കിടക്കുന്നത് കണ്ട് പിന്നാലെ എത്തിയ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. 



തുടര്‍ന്നാണ് നാട്ടുകാര്‍ എത്തിയതും വിവരം ഗാന്ധിനഗര്‍ പൊലീസില്‍ അറിയിച്ചതും. തിരുവനന്തപുരത്തു നിന്നും ചെന്നൈയ്ക്കു പോകുകയായിരുന്ന ചെന്നൈ എക്സ്പ്രസാണ് ട്രാക്കില്‍ മൃതദേഹം കിടക്കുന്നത് കണ്ട് നിര്‍ത്തിയത്. തുടര്‍ന്നു പൊലീസ് എത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഗാന്ധിനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രഘുവിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments