Latest News
Loading...

അൽഫോകിം 2022 സെമിനാറിന് സമാപനമായി

ഭരണങ്ങാനത്തു വെച്ച് നടന്ന വന്നിരുന്ന അൽഫോകിം 2022 സെമിനാറിന് സമാപനമായി.  സമാപന ചടങ്ങിൽ പാലാ രൂപത പ്രോട്ടോസിഞ്ചുല്ലുസ് റവ ഡോ.ജോസഫ് തടത്തിൽ മുഖ്യപ്രഭാഷണം നടത്തി. സാധാരണ കാര്യങ്ങൾ അസാധാരണമായ രീതിയിൽ ചെയ്തു വിശുദ്ധയായവളാണ് അൽഫോൻസാമ്മ എന്ന് അദ്ദേഹം പറഞ്ഞു. 

സഹനം വഴി ക്രൈസ്തവജീവിതം ഒരു വിശുദ്ധ കുർബാനയായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എന്നും പുഞ്ചിരി കാത്തുസൂക്ഷിച്ച അൽഫോൻസാമ്മയെ പോലെ ഹൃദയത്തിൽ നിന്ന് വരുന്ന പുഞ്ചിരി മറ്റുള്ളവർക്ക് സമ്മാനിക്കുവാൻ നമുക്ക് കഴിയട്ടെ എന്ന് സമാപന ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 


പാലാ വിൻസെന്റ് ആശ്രമത്തിലെ ഫാദർ ജോസ് കുട്ടി പടിഞ്ഞാറെ പീടിക. CMI. സുകൃതങ്ങളുടെ പരിമളച്ചെപ്പ് അടച്ചു സൂക്ഷിച്ചുകൊണ്ട് ജീവിതം ധന്യമാക്കണം എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് പ്രബന്ധങ്ങളുടെ സമാഹാരമായ പരിമള ചെപ്പു എന്ന പുസ്തകം ബഹുമാനപ്പെട്ട പ്രൊവിൻഷ്യൽ സുപ്പീരിയർ ജെസ്സി മരിയ പാലാ രൂപത പ്രോട്ടോസിഞ്ചുല്ലുസ് ജോസഫ് തടത്തിനു കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.
.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments