Latest News
Loading...

പൈപ്പ്‌ പൊട്ടി വള്ളിച്ചിറ വില്ലേജിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടു.

വള്ളിച്ചിറ വില്ലേജ് കൂടി വെള്ള പദ്ധതിയിൽ നിന്നുള്ള ജലവിതരണം തടസ്സപ്പെട്ടു.
പമ്പിംഗ് മെയിൻ ലൈൻ പൊട്ടിയതാണ് കാരണം. ഇതു മൂലം ജലസംഭരണിൽ വെള്ളം എത്തുന്നില്ല.വള്ളിച്ചിറ വില്ലേജ് വാട്ടർ സപ്ലെ സ്കീമിനായി പേണ്ടാനം വയലിൽ ഉള്ള കുഴൽ കിണറിൽ നിന്നുമാണ് വെള്ളം നെല്ലിയാനി ബൈപാസിലുള്ള ഓവർ ഹെഡ് ടാങ്കിലേക്ക് പമ്പ് ചെയ്യുന്നത്. ഓവർ ഹെഡ് ടാങ്കിനു സമീപം വച്ച് പമ്പിംഗ് മെയിൻ ലൈൻ ഏതാനും ദിവസം മുൻപ് പൊട്ടിയിരുന്നു. 

പമ്പ് ചെയ്യുന്ന വെള്ളം മുഴുവൻ നെല്ലിയാനി ബൈപാസിലൂടെ പുറത്തേക്ക് ഒഴുകുകയാണ്. അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും അവർ സന്ദർശനം നടത്തിയതല്ലാതെ തുടർ നടപടികൾ ഇതേ വരെ ഉണ്ടായിട്ടില്ല. എന്നാൽ ദിവസവും പമ്പിംഗ് മുറപോലെ നടക്കുന്നുമുണ്ട്‌.ലക്ഷക്കണക്കിന് ലിറ്റർ വെള്ളം റോഡിലൂടെ മണിക്കൂറുകളോളം ഒഴുകുന്നതിനാൽ ഉന്നത നിലവാരത്തിൽ ടാർ ചെയ്ത റോഡും തകർച്ച നേരിടുകയാണ്.

 ഓവർ ഹെഡ് ടാങ്കിലേക്കുള്ള പൈപ്പ് ലൈൻ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെയാണ്.മരങ്ങളുടെ വേരുകൾക്കിടയിൽ അമർന്നാണ് പൈപ്പ് പൊട്ടിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജലവിതരണം മുടങ്ങിയതു മൂലം പൈപ്പ് വെള്ളം മാത്രം ആശ്രയിച്ചു കഴിയുന്നവർ ഏതാനും ദിവസമായി വെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്.

Post a Comment

0 Comments