Latest News
Loading...

ബിഷപ്പ് വയലിൽ ട്രോഫി . സെൻറ് പീറ്റേഴ്സ് കോലഞ്ചേരിക്ക് ജയം

  പാലാ സെന്റ് തോമസ് കോളേജിൽ നടന്നു വരുന്ന 42മത് ബിഷപ്പ് വയലിൽ ഓൾ കേരളാ ഇന്റർ കോളേജിയറ്റ് വോളീബോൾ ടൂർണമെന്റിൽ ഇന്ന് നടന്ന മത്സരത്തിൽ സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരിക്ക് ജയം. അത്യന്ത്യം വാശിയേറിയ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ( സ്കോർ 25-22, 23-25 , 19-25, 25-21, 15-12) സെന്റ് ജോർജ് കോളേജ് അരുവിത്തുറയെ പരാജയപ്പെടുത്തിയാണ് സെന്റ് പീറ്റേഴ്സ് അടുത്ത റൗണ്ടിൽ നടന്നത്.

 ടൂർണമെന്റിൽ  ഞായറാഴ്ച കളികൾ ഇല്ല. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും സെൻറ് പീറ്റേഴ്സ് കോലഞ്ചേരിയും തമ്മിലും വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജും സെന്റ് സേവിയേഴ്സ് കോളേജ് ആലുവായും തമ്മിലും ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് എസ് എൻ കോളേജ് ചേളന്നൂരും സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരവും തമ്മിലും തുടർന്ന് സെന്റ് ജോസഫ് കോളേജ് ദേവഗിരിയും സേക്രട്ട് ഹാർട്ട് കോളേജ് തേവരയും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെന്റ് 19ന് സമാപിക്കും.

Post a Comment

0 Comments