Latest News
Loading...

പാലാ പിഡബ്ല്യുഡി ഓഫീസിലേയ്ക്ക് മാർച്ചും ധർണയും

പാലാ റിവർവ്യൂ റോഡ് ടാറിംഗ് വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് നേതൃത്വത്തിൽ പാലാ പിഡബ്ല്യുഡി ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. വിവിധ വികസന പദ്ധതികൾ രാഷ്ട്രീയം മുന്നിൽക്കണ്ട് വൈകിപ്പിക്കുകയാണെന്നാണ് യുഡിഎഫ് ആരോ പിക്കുന്നത്. പണികൾ വൈകിയാൽ സമരത്തിന്റെ രൂപം മാറുമെന്ന് ധർണ ഉദ്ഘാടനം ചെയ്ത മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു.



.പാലാ സ്റ്റേഡിയം ജംഗ്ഷൻ മുതൽ ജനറലാശുപത്രി ജംഗ്ഷൻ വരെ നീളുന്ന റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചാണ് യു ഡിഎഫ് സമരരംഗത്തിറങ്ങിയത്. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ വാഹനയാത്ര ദുഷ്കരമാണ്. ടാറിംഗിനായി ഫണ്ട് അനു വദിച്ച് പേപ്പർ വർക്കുകളെല്ലാം പൂർത്തിയായിട്ടും പൊതുമരാമത്ത് വകുപ്പ് സ്ഥാപിത താത്പര്യത്തോടെ പണികൾ വൈകിപ്പിക്കുന്നു വെന്നാണ് ആരോപണം. സംസ്ഥാന സർക്കാർ പാലായോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുകയാണെന്നും പാലായിലെ ചില രാഷ്ട്രീയ നേതാക്കൾ വികസനത്തിന് വിഘാതം സൃഷ്ടിക്കാൻ അതിന് കൂട്ടുനിൽക്കുകയാണെന്നും മാണി സി കാപ്പൻ എംഎൽഎ ആരോപിച്ചു.


പണികൾ ആരംഭിച്ച റോഡുകളിൽ ജോലി തടസ്സപെടുത്താൻ വിജിലൻസിനെ ഉപയോഗിക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു. നവംബർ 30നകം പാലായിലെ റോഡ് പദ്ധതികൾ പൂർത്തിയാക്കിയില്ലെങ്കിൽ സമരം ഈ രീതിലായിരിക്കില്ലെന്നും മാണി സി കാപ്പൻ എംഎൽഎ വ്യക്തമാക്കി. 

പാലാ നിയോജക മണ്ഡലത്തിൽ നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളുടെയും പിതൃത്വം അവകാശപ്പെടുന്ന ചില എൽഡിഎഫ് ഘടകകക്ഷികളുടെ നിലപാട് സഹതാപകരം ആണെന്നും ഇവരുടെ പകപോക്കൽ രാഷ്ട്രീയമാണ് വികസന തടസ്സം സൃഷ്ടിക്കുന്നതെന്നും എംഎൽഎ ആരോപിച്ചു.

യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

ജോയി എബ്രഹാം, സജി മഞ്ഞക്കടമ്പിൽ, ഫിൽസൺ മാത്യൂസ്, അസീസ് ബഡായി, തോമസ് കല്ലാടൻ, 
ഏ കെ ചന്ദ്രമോഹൻ, അഡ്വ.ബിജു പുന്നത്താനം, ജോർജ് പുളിങ്കാട്,സന്തോഷ് കാവുകാട്ട്, സി ടി രാജൻ, അഡ്വ.ജോസഫ് കണ്ടത്തിൽ ,എം.പി കൃഷ്ണൻ നായർ ,Rസജീവ്,അനസ് കണ്ടത്തിൽ , 
ജോയി സ്കറിയ, R പ്രേംജി, ശ്രീകുമാർ, KTജോസഫ്, ഷോജി ഗോപി, സന്തോഷ് മണർകാട്ട്,മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, പ്രിൻസ് വി സി,ബിജു സെബാസ്റ്റ്യൻ, പയസ് മാണി, തങ്കച്ചൻ മണ്ണുശ്ശേരി, രാജു കോനാട്ട്, ഷിബു പൂവേലിൽ, ജോർജുകുട്ടി ചൂരയ്ക്കൽ, ഷീല ബാബു, ബിബിൻരാജ്,പി കെ ബിജു, മാർട്ടിൻ കോലടി, പ്രേംജിത്ത് ഏർത്തയിൽ, തോമസ് ആർ വി ജോസ്,ജോസ് വേരനാനി, N സുരേഷ്, ബാബു മുകാല, വക്കച്ചൻ മേനാംപറമ്പിൽ, ശ്രീകുമാർ ടി .സി ,ജിമ്മി വാഴംപ്ലാക്കൽ, രാഹുൽ പി എൻ ആർ ,ബിനോയി ചൂരനോലി, 'ജോസ് എടേട്ട്, രാജേഷ് കാരക്കാട്ട്,മായ രാഹുൽ ,ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, സിജി ടോണി, ഷിജി ഇലവുംമൂട്ടിൽ, ജോബി,ഗോപിനാഥൻ നായർ ,മനോജ് വള്ളിച്ചിറ, തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments